സി.എം.എസ് (ചര്‍ച്ച് മിഷന് സൊസൈറ്റി) മിഷണറിമാര്‍ ഭാരതത്തില്‍ അവരുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചിട്ട് ഇരുനൂറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
കേരളത്തില്‍ മധ്യകേരള മഹായിടവകയുടെ നേതൃത്വത്തില്‍ ദ്വിശതാബ്ദി ആഘോഷങ്ങള്‍ 2016 നവംബറില്‍ നടക്കുകയാണ്. അതിനു മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.എം.എസ് മിഷണറി പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായ വിശ്വാസി സമൂഹം ദ്വിശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നു.
നോര്‍ത്ത് അമേരിക്കയിലെ സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തില്‍ 2016 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ചു വിപുലമായ ദ്വിശതാബ്ദി ആഘോഷങ്ങള്‍ നടക്കുകയാണ്.
നോര്‍ത്ത് അമേരിക്കന്‍ ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ജൂണ്‍ 11-നു സി.എസ്.ഐ ഇമ്മാനുവേല്‍ ചര്‍ച്ച്, ഫിലാഡല്‍ഫിയയില്‍ വച്ചു ദ്വിശതാബ്ദി സെമിനാര്‍ നടത്തപ്പെടുന്നു.
വേദശാസ്ത്ര പണ്ഡിതനും സഭാ ചരിത്രകാരനും മുതിര്‍ന്ന വൈദീകനുമായ റവ.ഡോ. ജോര്‍ജ് ഉമ്മന്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കും.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് റിട്ട. പ്രൊഫ. കോശി തലയ്ക്കല്‍ പ്രസ്തുത സെമിനാറില്‍ മോഡറേറ്ററായിരിക്കും. മദ്ധ്യകേരള മഹായിടവക ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരവും തദവസരത്തില്‍ നടത്തപ്പെടും. ന്യൂയോര്‍ക്ക്- ന്യൂജേഴ്സി- ബോസ്റ്റണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലുള്ള സി.എസ്.ഐ ഇടവകാംഗങ്ങള്‍ സെമിനാറില്‍ പങ്കെടുക്കും.
ജൂണ്‍ പതിനൊന്നാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സെമിനാറിന് ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവക വികാരി റവ. ബിജോയി സ്കറിയ, ഇടവക സെക്രട്ടറി റെനി മാത്യു, ചെറിയന്‍ ഏബ്രഹാം, പ്രസാദ് ഫിലിപ്പ്, ദ്വിശതാബ്ദി കണ്‍വീനര്‍മാരായ റവ. വി.ജെ. ബിജു, മാത്യു ജോഷ്വാ എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്‍വീനര്‍ മാത്യു ജോഷ്വാ 347 683 7970.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply