ഖത്തറും ഇന്ത്യയും ധാരണാപത്രങ്ങള്‍ ഒപ്പിട്ടു, പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായികളെ കണ്ടു

modi

ദോഹ: ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഏഴ് ധാരണ പത്രങ്ങളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. ഖത്തര്‍ നിക്ഷേപക അതോറിറ്റിയും സ്വകാര്യ സംരംഭകരും ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കുന്നതിനായുള്ള കരാറിനാണ് ധാരണയായത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍. തൊഴില്‍ ശേഷി വികസിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്കായുള്ള ധാരണാപത്രം, സാമ്പത്തിക കുറ്റങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരട് ധാരണാപത്രം എന്നിവയിലും ഒപ്പുവെച്ചു.

സാമ്പത്തിക കുറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഭീകരവാദത്തിന് പണം കൈമാറുന്നതും അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുമാണ് ധാരണ പത്രത്തിന്‍െറ പരിധിയില്‍ വരുന്നത്. കള്ളപ്പണം തടയുന്നതിനും അനധികൃത പണക്കടത്തിനുമെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ഭീകരവാദ സംഘടനകള്‍ക്ക് പണം ഉപയോഗപ്പെടുന്നില്ളെന്ന് ഉറപ്പാക്കാനും പരസ്പരം വിവരങ്ങള്‍ കൈമാറാനും ധാരണയായി. 2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ യുവജനകായിക മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും ഉള്ള സഹകരണം സംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു. കസ്റ്റംസുമായുള്ള നടപടികളില്‍ പരസ്പരം സഹരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ആരോഗ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

ഞായറാഴ്ച രാവിലെ ഷെറാട്ടന്‍ ഹോട്ടലില്‍ മോദിയും വ്യവസായ പ്രമുഖരുമായുള്ള നിക്ഷേപക സംഗമം നടന്നു. ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും അവിടേക്ക് നേരിട്ട് നിക്ഷേപം ക്ഷണിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു. വ്യവസായം തുടങ്ങുന്നതിനിടയിലെ തടസങ്ങള്‍ നീക്കുന്നതിന് താന്‍ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യവസായികള്‍ക്ക് ഉറപ്പ് നല്‍കി. അടിസ്ഥാന സൗകര്യ വികസനം, സ്മാര്‍ട്ട് സിറ്റി, സൗരോര്‍ജ പദ്ധതികള്‍, മെട്രോ, നഗര മാലിന്യ സംസ്കരണം എന്നിവയാണ് ഖത്തരി നിക്ഷേപ സാധ്യതയുള്ളതായി കണ്ടത്തെിയിരിക്കുന്നത്. അമീരി ദിവാനില്‍ എത്തിയ മോദിയെ അറബ് ആഥിത്യ മര്യാദയുടെ സൗന്ദര്യവുമായി നടന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സ്വീകരിച്ചത്. വൈകീട്ട് ഇനത്യന്‍ പ്രവാസി സംഗമത്തിലും മോദി സംബന്ധിച്ചു. രാജ്യത്ത് അഴിമതി തടയാന്‍ പല നടപടികളും സ്വീകരിച്ചുവെന്നും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും രാജ്യം ഇന്ന് പുരോഗതിയുടെ പാതയിലാണെന്നും മോദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment