Flash News

ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ മൂല്യങ്ങളെ തകര്‍ത്ത വ്യക്തിയെന്ന് അമിത് ഷാ

June 6, 2016

image_64പൂണെ: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതുമുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രംതന്നെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിന്റെ തുടക്കമെന്നോണം രാഷ്‌‌ട്രപിതാവ് മഹാത്മാഗാന്ധിയെ മോശക്കാരനായി ചിത്രീകരിച്ച് ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്‌സേയെ രാജ്യസ്നേഹിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള ബി.ജെ.പി. ഇപ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിച്ഛായ തകര്‍ക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്ര നിര്‍മ്മാണ ആശയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

പാരമ്പര്യ മൂല്യങ്ങളെല്ലാം തകര്‍ത്തെറിഞ്ഞ് വിദേശ മൂല്യങ്ങള്‍ ഇറക്കുമതി ചെയ്ത വ്യക്തിയാണ് നെഹ്‌റുവെന്നാണ് അമിത് ഷായുടെ ആരോപണം. നെഹ്‌റു ഇന്ത്യന്‍ മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ആ മൂല്യങ്ങള്‍ സംരക്ഷിച്ച വ്യക്തിയാണ് ജനസംഘത്തിന്റെ നേതാവായ ദീന്‍ദയാല്‍ ഉപാധ്യായ. ഭാരതീയ ജനസംഘത്തിന്റേയും ബിജെപിയുടേയും അടിസ്ഥാനമിട്ടത് ഉപാദ്ധ്യായുടെ ആശയമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ദീന്‍ ദയാല്‍ ഉപാദ്ധ്യായുടെ ആത്മകഥയായ രാഷ്ട്രദ്രഷ്ടയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വിവിധ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം നേടിയതിന്റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസ് കൈക്കലാക്കിയെന്നും അമിത് ഷാ ആരോപിച്ചു. ഇന്ത്യയുടെ മൂല്യങ്ങളും പാരമ്പര്യവും മുറുകെപ്പിടിച്ച് അവയില്‍ അടിസ്ഥാനമിട്ടുകൊണ്ടുള്ള ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉപാദ്ധ്യായയും മറ്റും അവിശ്രമം ശ്രമിച്ചിരുന്നുവെന്നും ഈ പാതയാണ് ബിജെപി പിന്തുടരുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top