Flash News

ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന ഹരജി തള്ളി

June 6, 2016

February 1948:  The niece of Mahatma Gandhi (Mohandas Karamchand Gandhi) places flower petals on his brow as he lies in state at Birla House, New Delhi, after his assassination. Immediately after this picture was taken the procession left for the burning ghat on the banks of the river Jumna, where the cremation took place.  (Photo by Keystone/Getty Images)

മുംബൈ: മഹാത്മാഗാന്ധി വധം പുനരന്വേഷിക്കാന്‍ പ്രത്യേക കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യഹരജി ബോംമ്പെ ഹൈക്കോടതി തള്ളി. നാഥുറാം ഗോഡ്സെയെ കൂടാതെ ഒരു കൊലയാളികൂടി ഉണ്ടായിരുന്നോ എന്നു കണ്ടെത്താന്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അഭിനവ് ഭാരത് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായ ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്നിസ് പൊതു താല്‍പര്യ ഹരജി നല്‍കിയത്. 150 വര്‍ഷം പഴക്കമുള്ള കോഹിനൂര്‍ രത്നവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പൊതു താല്‍പര്യഹരജികള്‍ പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി ഗാന്ധി കേസിന്‍െറ കാലപ്പഴക്കം തടസ്സമാകില്ലെന്ന് പങ്കജ് ഫഡ്നിസ് വാദിച്ചെകിലും കോടതി കേട്ടില്ല.

ഗാന്ധി വധത്തിനു പിന്നിലെ ഗൂഡാലോചന പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ അന്നത്തെ ജെ.എല്‍ കപൂര്‍ കമീഷനു കഴിഞ്ഞിട്ടില്ലെന്ന് ഫഡ്നിസ് വാദിച്ചു. ഏഴ് വെടിയുണ്ടകള്‍ നിറച്ച തോക്കില്‍ നിന്നാണ് ഗാന്ധിജിക്ക് മൂന്ന് വെടിയുണ്ടകര്‍ ഏറ്റതെന്നും സംഭവ ശേഷം തോക്കും ശേഷിച്ച നാല് വെടിയുണ്ടകളും കണ്ടെത്തിയെന്നുമാണ് കേസ്. എന്നാല്‍, ഗാന്ധിജിക്ക് നാല് വെടിയുണ്ടകള്‍ ഏറ്റെന്നാണ് പങ്കജ് ഫഡ്നിസിന്‍െറ വാദം. ഗാന്ധിജിക്ക് നാല് തവണ വെടിയേറ്റന്ന പഴയ പത്ര വാര്‍ത്തകളുമായാണ് ഹരജി സമര്‍പ്പിച്ചത്. നാലാമത്തെ വെടിയുതിര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top