Flash News

അരി, അവില്‍ പാക്കറ്റുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി

June 7, 2016

foreign currencyമലപ്പുറം: അരി, അവില്‍ പാക്കറ്റുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 1.17 കോടി മൂല്യം വരുന്ന വിദേശ കറന്‍സി പിടികൂടി. നേരത്തേ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് സംഘമാണ് കറന്‍സി പിടികൂടിയത്. കൊടുവള്ളി കൊളങ്ങരംപൊയില്‍ സജീര്‍ (26), താമരശ്ശേരി പുന്നാട്ടുപൊയില്‍ മുഹമ്മദ് ശരീഫ് (28) എന്നിവരില്‍ നിന്നാണ് കറന്‍സി പിടിച്ചത്. ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ പോകുന്നതിനാണ് ഇവര്‍ എത്തിയത്.

സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം, ഖത്തര്‍ റിയാല്‍ എന്നീ വിദേശ കറന്‍സികളായിരുന്നു ബാഗേജിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സജീറിന്‍െറ ബാഗേജിലാണ് അരിയുടെയും അവിലിന്‍െറയും പാക്കറ്റിനകത്തായി കറന്‍സി ഒളിപ്പിച്ചിരുന്നത്. 64.18 ലക്ഷമാണ് ഇയാളുടെ ബാഗേജിനകത്ത് നിന്ന് കണ്ടെത്തിയത്.

ശരീഫിന്‍െറ ഹാന്‍ഡ് ബാഗിനകത്ത് നിന്നാണ് പണം കണ്ടെത്തിയത്. ബാഗിനകത്ത് രണ്ട് പാന്‍റ്സിന്‍െറ പോക്കറ്റുകളിലായിട്ടായിരുന്നു ഒളിപ്പിച്ചിരുന്നത്. 52.74 ലക്ഷം രൂപയാണ് ശരീഫില്‍ നിന്ന് കണ്ടെത്തിയത്. ഇരുവരെയും ഡി.ആര്‍.ഐ സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെയും സമാനമായ രീതിയില്‍ വിദേശത്തേക്ക് കറന്‍സി കടത്താന്‍ ശ്രമിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top