ജീപ്പ് ഓട്ടോയിലിടിച്ച് നാലുമരണം; നാട്ടുകാര്‍ ജീപ്പ് തകര്‍ത്തു

thumbnailതിരുവനന്തപുരം: ജീപ്പ് നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ഓട്ടോയിലേക്ക് പാഞ്ഞുകയറി സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ജീപ്പ് റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിലിടിച്ചാണ് നിന്നത്. നാട്ടുകാര്‍ ജീപ്പ് തകര്‍ത്തു. ജീപ്പിലുള്ളവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു.

ബൈക്ക് യാത്രക്കാരനായ കാഞ്ഞിരംകുളം, ചാവടി സ്വദേശി ശശി (45), ഓട്ടോ ഡ്രൈവര്‍ നെല്ലിമൂട് കണ്ണറവിള, മണ്ണക്കല്‍ സ്വദേശി യോഹന്നാന്‍ എന്ന രാജേന്ദ്രന്‍ (35), നെല്ലിമൂട് സ്വദേശിനി ചെല്ലക്കുട്ടി (55), കണ്ണറവിള സ്വദേശി സുധാകരന്‍ (55 ) എന്നിവരാണ് മരിച്ചത്.

അവണാകുഴി ജങ്ഷന് സമീപം കാഞ്ഞിരംകുളം ഭാഗത്തേക്കുവന്ന ബൈക്ക് യാത്രക്കാരനായ ശശിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ജീപ്പ് നൂറുമീറ്റര്‍ മുന്നിലായി എ.ടി.എം കൗണ്ടറിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. അതിനുശേഷം തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറിനേയും ഇടിച്ചിട്ടശേഷം സമീപത്തെ ഓടയിലേക്കിറങ്ങിയാണ് ജീപ്പ് നിന്നത്. ജീപ്പിലുണ്ടായുന്ന നാലുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. വീട് പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ജീപ്പിലുണ്ടായിരുന്നവര്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment