Flash News

പൊലീസ് സ്റ്റേഷനില്‍ ചന്ദന തൈലം പച്ചവെള്ളമായ സംഭവത്തില്‍ പിരിച്ചുവിട്ട കോണ്‍സ്റ്റബിളിനെ 23 വര്‍ഷത്തിനു ശേഷം സര്‍വിസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്; മുഴുവന്‍ ശമ്പളവും പ്രമോഷനും നല്‍കണം

June 8, 2016

return to service..V V KUMARANകാസര്‍കോട്: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ചന്ദന തൈലം പച്ചവെള്ളമായ സംഭവത്തില്‍ പിരിച്ചുവിട്ട പൊലീസ് കോണ്‍സ്റ്റബ്ള്‍ വി.വി. കുമാരനെ 23 വര്‍ഷത്തിനുശേഷം തിരിച്ചെടുക്കാന്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിച്ചു. പണിയില്ലാതെ കുമാരന്‍ കൂലിവേല ചെയ്ത് ജീവിക്കുകയായിരുന്നു.

1993ല്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന കുമാരനെ പിരിച്ചുവിട്ടത് സര്‍വിസ് ചട്ടലംഘനമാണെന്ന് വിധിയില്‍ പറഞ്ഞു. 1993 മുതല്‍ 2016 വിധി വന്ന ദിവസം വരെയുള്ള മുഴുവന്‍ ശമ്പളവും പ്രമോഷനോട് കൂടിയുള്ള നിയമനവും നടത്തണം.

1993ല്‍ ഏപ്രില്‍ 16നാണ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് വിവാദസംഭവം നടന്നത്. അന്ന് കുമാരന്‍ പാറാവ് ഡ്യൂട്ടിയിലായിരുന്നു. ഒരു പ്രമുഖന്‍െറ വീട്ടില്‍ സൂക്ഷിച്ച ഒരു ബാരല്‍ ചന്ദനതൈലം പിടികൂടി സ്റ്റേഷനില്‍ എത്തിച്ച് ലോക്കപ്പ് മുറിയില്‍ സൂക്ഷിച്ചു. എന്നാല്‍, പിറ്റേദിവസം ചന്ദനതൈലം പച്ചവെള്ളമായി. കുമാരനെ പ്രതിയാക്കി സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു. എന്നാല്‍, പൊലീസിലെ തന്നെ ഉന്നതരുടെ ഇടപെടലോടെയാണ് ചന്ദനത്തൈലം പച്ചവെള്ളമായത്. ഇതിന് കുമാരനെ ബലിയാടാക്കുകയായിരുന്നു. 54 വയസ്സുള്ള കുമാരന് രണ്ട് വര്‍ഷത്തെ സര്‍വിസ് മാത്രമേ ലഭിക്കൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top