തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ പരിഹാസം. ഘടകകക്ഷികളെ ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിലെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മാണി ഗ്രൂപ്പ് നേതാവ് ജോയി എബ്രഹാം പറഞ്ഞു. ജേക്കബ് ഗ്രൂപ് ചെയര്മാന് ജോണി നെല്ലൂര്‍ അദ്ദേഹത്തെ പിന്തുണച്ചു.
കോണ്‍ഗ്രസ് നിര്‍വാഹകസമിതി യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നും പോര്‍വിളി നടത്തിയെന്നുമൊക്കെ കണ്ടു. എന്നാല്‍, ഘടകകക്ഷികളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ എല്ലാവരും ഒരുമിച്ചാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ തങ്ങളുമായുള്ള സീറ്റ്ചര്‍ച്ച ഇതേവരെ അവസാനിച്ചിട്ടുതന്നെയില്ല. കഴിഞ്ഞതവണ 82 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 87 ഇടത്ത് നിന്നു. തങ്ങള്‍ കഴിഞ്ഞ തവണത്തെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. ഫോണിലൂടെയുള്ള സീറ്റ് വിഭജന ചര്‍ച്ച ഇതുവരെ കേട്ടിട്ടുള്ള കാര്യമാണോ? ഘടകകക്ഷികളെ ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ പാര്‍ട്ടി ഏറെ അപമാനിക്കപ്പെട്ടെന്ന് ജേക്കബ് ഗ്രൂപ് ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു.
യു.ഡി.എഫ് നിയോജകമണ്ഡലം തലത്തില്‍ അഴിച്ചുപണിയണമെന്ന് ജെ.ഡി.യു നേതാവ് ഡോ.വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് കര്‍ശനമാക്കണമെന്ന് ആര്.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രന് നിര്‍ദേശിച്ചു. സര്‍ക്കാറിനെതിരെ സമരത്തിന് സമയമായിട്ടില്ളെങ്കിലും നിലപാട് കര്‍ശനമാക്കണമെന്ന് സി.എം.പിയിലെ സി.പി. ജോണ്‍ പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ പെട്ടെന്ന് നിലപാടെടുത്താല്‍ അത് തുടരാന്‍ നിര്‍ബന്ധിതരാകുമെന്നതിനാല്‍ ആലോചിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെ നിയമിച്ചത് നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനോ അദ്ദേഹവുമായുള്ള ധാരണപ്രകാരമോ ആണെന്ന് എം.എം. ഹസന് കുറ്റപ്പെടുത്തി. മതമൗലിക-വര്‍ഗീയവാദികളെ ശക്തമായി എതിര്‍ത്തതിനാലാണ് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply