മുന്‍ സര്‍ക്കാറിന്‍െറ ഉത്തരവുകള്‍ പരിശോധിക്കാന്‍ ഇടതുസര്‍ക്കാര്‍; റവന്യൂ വകുപ്പിന്‍െറ 47 തീരുമാനങ്ങള്‍ പുനഃപരിശോധിക്കും

Nilambur-murder-Pinarayi-blames-investigation-team-chief82തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാന നാളുകളില്‍ പുറത്തിറക്കിയ 900ത്തിലധികം ഉത്തരവുകള്‍ പിണറായി സര്‍ക്കാര്‍ പരിശോധിക്കും. റവന്യൂ വകുപ്പ് കൈക്കൊണ്ട 47 തീരുമാനങ്ങള്‍ പുനഃപ്പരിശോധിക്കാനും നിയമോപദേശം തേടാനും തീരുമാനിച്ചു. എത്രയും പെട്ടെന്ന് നിയമോപദേശം ലഭ്യമാക്കാനാണ് നിയമസെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയത്, ഭൂമി പതിച്ചുകൊടുത്തത്, മിച്ചഭൂമി ഏറ്റെടുക്കാതിരുന്നത്, പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയത് തുടങ്ങി ഒട്ടേറെ വിവാദ തീരുമാനങ്ങളാണ് കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തുണ്ടായത്. പലതും മന്ത്രിസഭായോഗത്തിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും ധന, നിയമ വകുപ്പിന്‍െറ അറിവില്ലാതെയും ബന്ധപ്പെട്ട വകുപ്പ് പോലും അറിയാതെയുമാണ്.

മെത്രാന്‍ കായല്‍, സന്തോഷ് മാധവന്‍, കടമക്കുടി തുടങ്ങിയ ഉത്തരവുകള്‍ പിന്‍വലിച്ചെങ്കിലും വൈക്കത്ത് ചെമ്പില്‍ ഐ.ടി പാര്‍ക്കിന് വയല്‍ നികത്താന്‍ അനുമതി നല്‍കിയത് പിന്‍വലിച്ചിട്ടില്ല. പീരുമേട്ടിലെ ഹോപ് പ്ളാന്‍േറഷന്‍സിന്‍െറ 302 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാറിന് ഏറ്റെടുക്കാമായിരുന്നിട്ടും 151 ഏക്കര്‍ ഏറ്റെടുത്താല്‍ മതി എന്നാണ് തീരുമാനിച്ചത്. ഇതും പക്ഷേ റദ്ദാക്കിയിട്ടില്ല. നിയമവകുപ്പ് സെക്രട്ടറിയോട് നിയമവശം സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും നിര്‍ദേശം നല്‍കി. അതിനുശേഷം ഉത്തരവുകള്‍ റദ്ദാക്കിയാല്‍ മതി എന്നാണ് തീരുമാനം.

Print Friendly, PDF & Email

Leave a Comment