മധ്യപ്രദേശില്‍ ദ്വാരകാപീഠം ശങ്കരാചാര്യക്ക് 11.96 ലക്ഷത്തിന്‍െറ വാഹനനികുതി ഇളവ്

hqdefaultഭോപാല്‍: ദ്വാരകാപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാന്ദ സരസ്വതിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 11.96 ലക്ഷം നികുതിയിളവ് നല്‍കി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവും ആരോഗ്യമന്ത്രിയുമായ നരോത്തം മിശ്ര പറഞ്ഞു. സന്യാസി ആവശ്യപ്പെട്ടതു പ്രകാരമാണ് നികുതിയിളവ് നല്‍കിയതത്രെ.

രണ്ടു മാസം മുമ്പ് 15 ലക്ഷത്തിന്‍െറ വാഹനം വാങ്ങിയ സ്വാമി അത് 1.30 കോടി മുടക്കി പരിഷ്കരിച്ചു. തുടര്‍ന്ന് നരസിങ്പുര്‍ ജില്ലാ ആര്‍.ടി.ഒയില്‍ ബസ് പെര്‍മിറ്റിന് അപേക്ഷിച്ചു. ആര്‍.ടി.ഒ വാഹനവിലയുടെ ഏഴു ശതമാനമായ 9.14 ലക്ഷം നികുതി ചുമത്തി. ഇത് അടക്കാതിരുന്നതിനെ തുടര്‍ന്ന് 2.82 ലക്ഷം പിഴയും അടക്കണമെന്ന് നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് സ്വാമി മുഖ്യമന്ത്രിയെ സമീപിക്കുന്നതും നികുതി ഇളവ് വാങ്ങുന്നതും.

Print Friendly, PDF & Email

Leave a Comment