- Malayalam Daily News - https://www.malayalamdailynews.com -

ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ല; യോഗദിനാചരണ പരിപാടിയില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ല- കേന്ദ്ര ആയുഷ് മന്ത്രി

600_yogaന്യൂഡല്‍ഹി: ഏതു നല്ലകാര്യം ചെയ്യുമ്പോഴും എതിരഭിപ്രായമുണ്ടാകുമെന്നും പോയവര്‍ഷം ദേശീയ യോഗദിനാചരണത്തിനിടെ ഓം, സൂര്യനമസ്കാരം എന്നിവയുടെ പേരില്‍ എതിര്‍പ്പുണ്ടായത് അതുകൊണ്ടാണെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായ്ക്. ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ലെന്നും സമയം കൂടുതല്‍ വേണ്ടതിനാല്‍ യോഗദിനാചരണ പരിപാടിയില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ അഖിലേന്ത്യാതല യോഗ പരിപാടി ഈമാസം 21ന് ചണ്ഡിഗഢില്‍ നടക്കും. പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര്‍ യോഗ നിര്‍വഹിക്കും. ഇതിനു പുറമെ ഡല്‍ഹിയിലും രാജ്യത്തെ ആയിരക്കണക്കിന് നഗരങ്ങളിലും വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാറുകളുടെയും സംഘടനകളുടെയും മേല്‍നോട്ടത്തില്‍ യോഗദിന പരിപാടികള്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം ദിനാചരണത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഗിന്നസ് റെക്കോഡുകള്‍ ഇക്കുറി ലക്ഷ്യമിടുന്നില്ളെന്നും ആയുഷ് സെക്രട്ടറി അജിത് എം. ശരണ്‍ അറിയിച്ചു. പ്രമുഖ യോഗവിദഗ്ധരുടെ പ്രഭാഷണങ്ങളും നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]