ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, വിശ്വാസവും പാരമ്പര്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി, ജൂണ്‍ 11-ാം തിയതി ശനിയാഴ്ച്ച ന്യൂയോര്‍ക്ക്, ന്യുജേഴ്സി, ഫിലാഡെല്‍ഫിയ എന്നീ സ്ഥലങ്ങളിലുള്ള ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ന്യുജേഴ്സിയില്‍ ബര്‍ഗന്‍ഫീല്‍ഡിലുള്ള സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വച്ച് അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ ജോയിന്റ് സെക്രട്ടറി ഷെവലിയാര്‍ സി. ജെ. ജോയി, ന്യൂയോര്‍ക്കിലുള്ള പ്രതിനിധികള്‍ ഷെവലിയാര്‍ ബാബു ജെയ്ക്കബ്, ഏലിയാസ് ജോര്‍ജ് എന്നിവരുടെ പരിശ്രമഫലമായി സെമിനാര്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
ഇടവക മെത്രാപോലീത്തായും അന്ത്യോഖ്യവിശ്വാസസം രക്ഷണസമിതിയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ ആശിര്‍വാദത്തോടെ ജൂണ്‍ 11-ാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് സന്ധ്യാ പാര്‍ത്ഥനയ്ക്ക് ശേഷം ഭദ്രാസന സെക്രട്ടറി റെവ. ഫാ. ഗീവര്‍ഗീസ് ചാലിശേരില്‍. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ഇടവക വികാരി റെവ. ഫാ. ജോസഫ് വര്‍ഗീസ്, കാര്‍ട്ടറെറ്റ് സെന്റ് ജോര്‍ജ് ഇടവക വികാരി റെവ. ഫാ. ജോയെല്‍ ജെയ്ക്കബ്, റെവ. ഡീ. വിവേക് അലക്സ് എന്നീ വൈദികര്‍ സെമിനാര്‍ നയിക്കും. 7 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി സെമിനാര്‍ പര്യവസാനിയ്ക്കും.
ആദിമനൂറ്റാണ്ടു മുതല്‍ അഭംഗൂരം കാത്തു സൂക്ഷിയ്ക്കുന്ന വിശ്വാസവും പാരമ്പര്യങ്ങളുമാണ് സുറിയാനി സഭയുടെ ശക്തിയും നിലനില്‍പ്പും. ഇപ്പോള്‍ ക്രിസ്തീയ ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന വേദവിപരിതങ്ങളുടേയും അബദ്ധപ്രചാരണങ്ങളുടേയും സാത്തന്യപ്രവര്ത്തനങ്ങളുടേയും സ്വാധീനത്തില്‍പ്പെട്ട്, സത്യവിശ്വാസത്തിന് ഇടര്‍ച്ചയും തളര്‍ച്ചയും സംഭവിയ്ക്കാതിരിയ്ക്കുവാനും സത്യവിശ്വാസം വരും തലമുറകള്‍ക്ക് കൈമാറി കൊടുക്കുന്നതിനും പരിശുദ്ധ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുക എന്നതാണ്് ഈ സംഘടനയുടെ ദൗത്യം.
എല്ലാ റീജിയനിലും ഇതുപോലെയുള്ള ക്ലാസുകള്‍ ആരംഭിയ്ക്കുവാനും സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാനും ഈ സമിതി പ്രതിജ്ഞാബദ്ധമാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news