Flash News

വന്‍ റബ്ബര്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത് കര്‍ഷകദ്രോഹം: ഇന്‍ഫാം

June 9, 2016

Title1കോട്ടയം: റബര്‍ മേഖ­ല­യിലെ പ്രതി­സന്ധി അതി­രൂ­ക്ഷ­മായി തുട­രു­മ്പോഴും
കേന്ദ്ര­സര്‍ക്കാര്‍ വന്‍ റബര്‍ ഇറ­ക്കു­മ­തിക്ക് ഒത്താശ ചെയ്യു­ന്നത് കര്‍ഷ­ക­
ദ്രോ­ഹ­മാ­ണെന്നും ഇറ­ക്കു­മ­തി­യി­ന്മേല്‍ ഏര്‍പ്പെ­ടു­ത്തിയ തുറ­മുഖ നിയന്ത്രണം
പ്ര­ഹ­സ­ന­മായി മാറി­യെന്നും ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജ­ന­റല്‍
ഷെവലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ ആരോ­പി­ച്ചു.

തായ്‌ലണ്ട് സര്‍ക്കാ­രിന്റെ പ്രതി­നി­ധി­കള്‍ ഡല്‍ഹി­യില്‍വെച്ച് ഇന്ത്യ­യിലെ
റബര്‍ വ്യവ­സാ­യി­ക­ളു­മായി നട­ത്തിയ ചര്‍ച്ച­യില്‍ തായ്‌ല­ണ്ടില്‍ നിന്നുള്ള
റബര്‍ ഇറ­ക്കു­മതി രണ്ടു­ലക്ഷം ടണ്ണില്‍ നിന്ന് നാ­ലു­ലക്ഷം ടണ്ണായി
വര്‍ദ്ധി­പ്പി­ക്കു­വാന്‍ സാധ്യ­ത­യേ­റി. റബര്‍ വില­യി­ടി­വില്‍ കര്‍ഷ­ക­രില്‍ നിന്ന്
ഇര­ട്ടി­ വി­ലയ്ക്ക് ഗവണ്‍മെന്റ് സംഭ­രിച്ച വന്‍ റബര്‍ സ്റ്റോക്ക് വിറ്റ­ഴി­ക്കു­ന്ന­തിന്റെ
ഭാഗ­മായി ആഗോള­വി­പ­ണി­യി­ലേയ്ക്ക് തായ്‌ലണ്ട് സര്‍ക്കാര്‍
നേരി­ട്ടി­റ­ങ്ങി­യി­രി­ക്കു­ന്നത് തകര്‍ച്ച­ നേ­രി­ടുന്ന ഇന്ത്യ­യിലെ റബര്‍ മേഖ­ലയ്ക്ക്
വീണ്ടും വെല്ലു­വി­ളി­യു­യര്‍ത്തു­ന്നു. ഈ വന്‍ ഇറ­ക്കു­മ­തിക്ക് റബര്‍ കര്‍ഷ­കരെ
മറന്ന് കേന്ദ്ര­സര്‍ക്കാര്‍ പച്ച­ക്കൊടി കാണി­ക്കു­ന്നത് വഞ്ച­നാ­പ­ര­മാ­ണെന്ന്
വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

അഡ്വാന്‍സ് ഓത­റൈ­സേ­ഷന്‍ സ്കീ­മി­ലൂടെ നികു­തി­യി­ല്ലാതെ നട­ക്കുന്ന
ഇറ­ക്കു­മതി ഒരു വര്‍ഷ­ത്തേ­ക്കെ­ങ്കിലും തുടര്‍ച്ചയായി നിരോ­ധി­ക്കു­വാന്‍
കേന്ദ്ര­സര്‍ക്കാര്‍ അടി­യ­ന്ത­ര­മായി തയ്യാ­റാ­യെങ്കില്‍ മാത്രമേ
വിപ­ണി­യിലെ ഇന്നത്തെ നില­യെ­ങ്കിലും തുട­രാ­നാ­വൂ. ഇതിന് അന്താ­രാഷ്ട്ര
കരാ­റു­കള്‍ തട­സ്സ­മാ­കു­ന്ന­ത­ല്ല. റബര്‍ ബോര്‍ഡിന്റെ ആഴ്ച­യില്‍ ഒരു
ടാപ്പിംഗ് എന്ന പുതിയ പദ്ധതി പ്രായോ­ഗികത മന­സി­ലാ­ക്കാ­തെ­യുള്ള
ഉദ്യോ­ഗസ്ഥ പദ്ധ­തി­യാ­ണ്. യഥാര്‍ത്ഥ വിഷ­യ­ങ്ങ­ളില്‍ നിന്ന്
ഒളി­ച്ചോ­ടു­വാ­നുള്ള റ­ബര്‍ ബോര്‍ഡിന്റെ പര­സ്യ­പ­ദ്ധതി എന്ന­തി­ന­പ്പുറം
കര്‍ഷ­കര്‍ക്ക് ഗുണം ചെയ്യി­ല്ല. ഉല്പാ­ദ­ന­ച്ചെ­ലവ് ക്രമാ­തീ­ത­മായി
വര്‍ദ്ധി­ച്ചി­രി­ക്കു­മ്പോള്‍ റബ­റിന് 200 രൂപ അടി­സ്ഥാ­ന­വില നിശ്ച­യിച്ച്
തായ്‌ലണ്ട് സര്‍ക്കാ­രിനെ മാതൃ­ക­യാക്കി റബര്‍ സംഭ­ര­ണ­ത്തി­നുള്ള
അടി­യ­ന്തര നട­പ­ടി­കള്‍ സ്വീക­രി­ക്കു­ക­യാണ് റബര്‍ബോര്‍ഡ് ചെയ്യേ­ണ്ട­ത്.
എത്ത­ഫോണ്‍ ഉത്തേ­ജ­ക­മ­രുന്നിന്റെയും മാസ­ത്തി­ലൊ­ന്നു­വീതം ഓരോ
റബര്‍ മര­ത്തിലും ഇത് പുര­ട്ടേ­ണ്ട­തി­ന്റെയും റെയ്ന്‍ ഗാര്‍ഡ്
ഉപ­യോ­ഗി­ക്കേ­ണ്ട­തി­ന്റെയും പേരില്‍ കര്‍ഷ­കര്‍ക്കു­ണ്ടാ­കുന്ന അധിക
സാമ്പ­ത്തിക ബാധ്യത റബര്‍ ബോര്‍ഡ് വഹി­ക്കു­വാന്‍ തയ്യാ­റാ­കാതെ
പ­ദ്ധതി പ്രഖ്യാ­പി­ച്ചിട്ട് കാര്യ­മി­ല്ല.

പുതിയ സംസ്ഥാന സര്‍ക്കാ­രിന്റെ ഭര­ണ­ത്തു­ടക്കം അഭി­ന­ന്ദ­നീ­യ­മാ­ണ്.
റബ­റുള്‍പ്പെടെ കാര്‍ഷി­ക­മേ­ഖ­ല­യിലെ പ്രശ്‌ന­ങ്ങ­­ളെ­ക്കു­റിച്ച് സര്‍ക്കാ­രു­മായി
ചര്‍ച്ച­യ്ക്കായി ഇന്‍ഫാം പ്രതി­നിധിസംഘം ഉടന്‍ കൂടി­ക്കാഴ്ച
നട­ത്തു­ന്ന­താ­ണെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ സൂചിപ്പി­ച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top