Flash News

‘പത്തേമാരി’സംവിധായകനെതിരെ കഥാപാത്രത്തിന്‍െറ മക്കള്‍ നല്‍കിയ കേസ് പിന്‍വലിക്കുന്നു

June 9, 2016

pathe

കൊച്ചി: ‘പത്തേമാരി’യിലെ ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രസൃഷ്ടിക്കെതിരെ വേലായുധന്‍െറ ബന്ധുക്കള്‍ സംവിധായകന്‍ സലീം അഹമ്മദിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ധാരണയായി. ഇരു വിഭാഗവും കേസുകള്‍ പിന്‍വലിക്കും. യഥാര്‍ഥ വേലായുധന്‍െറ ജീവിതം ഒരു മുഴുനീള സിനിമക്ക് വകയുള്ള അനുഭവങ്ങളുടേതാണെന്നും താന്‍ അത് സിനിമയാക്കാന്‍ ശ്രമിക്കുമെന്നും സലീം അഹമ്മദ് പറഞ്ഞു.

പത്തേമാരിയില്‍ സിദ്ദീഖാണ് ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ അവസാന ഭാഗങ്ങളില്‍ ജീവിതം തകര്‍ന്ന കഥാപാത്രമായാണ് വേലായുധനെ അവതരിപ്പിക്കുന്നതെന്നും യഥാര്‍ഥ വേലായുധന്‍ അങ്ങനെ ആയിരുന്നില്ലെന്നും പറഞ്ഞാണ് മക്കളും സഹോദരീപുത്രനും തര്‍ക്കം ഉന്നയിച്ചത്. സമനില നഷ്ടപ്പെട്ട വേലായുധന്‍െറ പാത്രസൃഷ്ടി തങ്ങളെ ഏറെ വേദനിപ്പിച്ചതായും അതില്‍ തിരുത്ത് വേണമെന്നും ബന്ധുക്കള്‍ മുമ്പ് വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടസ്സപ്പെടാതിരിക്കാന്‍ സംവിധായകന്‍ കവിയറ്റ് ഹരജി നല്‍കിയപ്പോള്‍ സംവിധായകനെതിരെ വേലായുധന്‍െറ മക്കള്‍ കേസ് കൊടുത്തു.

വേലായുധന്‍െറ കുടുംബവുമായി സിനിമ ഒരുക്കുന്നതിനു മുമ്പ് താന്‍ സംസാരിച്ചിരുന്നുവെന്ന് സലീം അഹമ്മദ് പറഞ്ഞു. 1965 കാലത്തെ ലാഞ്ചി വേലായുധനെ താന്‍ അവതരിപ്പിക്കുമ്പോള്‍ അതിന് യഥാര്‍ഥ വേലായുധനുമായി ബന്ധമുണ്ട്. എന്നാല്‍, അവസാനമെത്തുമ്പോള്‍ സിനിമ എന്ന മാധ്യമത്തിനൊത്ത് പാത്രസൃഷ്ടിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്തതെന്നും അത് വേലായുധന്‍െറ ബന്ധുക്കളെ വേദനിപ്പിച്ചെങ്കില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ വേലായുധനുമായി കഥാപാത്രത്തിന് സാമ്യങ്ങള്‍ ഉണ്ടെങ്കിലും രണ്ടും പൂര്‍ണമായും ഒന്നല്ല. ജീവിതകാലം മുഴുവന്‍ തന്‍േറടത്തോടെ ജീവിച്ചയാളാണ് യഥാര്‍ഥ വേലായുധനെന്ന് തനിക്ക് ബോധ്യപ്പെട്ടത് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തതോടെയാണെന്ന് സംവിധായകന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top