കൊച്ചി: ജിഷ കൊലക്കേസില്‍ നിര്‍ണ്ണയാക വഴിത്തിരിവ്. പ്രതിയുടേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ വീട്ടിലേക്ക് ജിഷയ്ക്കൊപ്പം മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവ് പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പ്പന കേന്ദ്രത്തില്‍ നിന്നുള്ള സിസിടിവി ദ്യശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം വീരപ്പന് സന്തോഷെന്ന ഗുണ്ടയെ ചോദ്യം ചെയ്തിരുന്നു. ഗുണ്ടയ്ക്ക് ഉന്നത രാഷ്ടീയ നേതാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗുണ്ടയെ ചോദ്യം ചെയ്തിരുന്നത്. ഇതിനിടയില്‍ കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച്ച മുമ്പ് ചില സ്ഥലമിടപാടുകളെ സംബന്ധിച്ചുള്ള രേഖകള്‍ അന്വേഷിച്ച് ജിഷ സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇത് ഉന്നത നേതാവിന്റെ ഭൂമി ഇടപാടുകളെ കുറിച്ചറിയാനാണെന്ന് പൊലീസ് കരുതുന്നു. ജിഷ കൊലചെയ്യപ്പെട്ട ദിവസം വീടിനുള്ളിലുണ്ടായിരുന്ന ചില സ്ഥലമിടപാടു രേഖകളുടെ കോപ്പികള്‍ കാണാതായിട്ടുണ്ട്. ഇതിനെ ചുറ്റിപറ്റിയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കുറുപ്പംപടി വട്ടോളിപ്പടി പ്രദേശത്ത് കനാല്‍ പുറോമ്പോക്കിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ സമരത്തിന് ജിഷയും അമ്മ രാജേശ്വരിയുമാണ് നേതൃത്വം വഹിച്ചത്. 30 വര്‍ഷത്തിലധികമായി കനാല്‍ പുറംമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു. ഇതിന് പിന്നില്‍ വന്‍കിട ഭൂമി ഇടപാടുകാരാണെന്ന് ആരോപണവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പിന്തുണയില്ലാതെ തന്നെ പുറോമ്പോക്കില് താമസിക്കുന്ന 50 പേരുടെ കൂട്ടായ്മ ഉണ്ടാക്കി സമരം സംഘടിപ്പിച്ചതും നയിച്ചതും ജിഷയാണ്. ഈ ഇടപെടലാണോ കൊലപാതകത്തിലേക്കെത്തിയത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജിഷ കൊല്ലപ്പെട്ട ദിവസം പൊലീസ് വീട് സീല്‍ ചെയ്യുന്നതിന് മുന്‍പാണ് രേഖകള്‍ നഷ്ടപെട്ടിരിക്കുന്നത്. ലോക്കല്‍ പൊലീസ് രേഖകള്‍ നഷ്ടപ്പെട വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നുവെങ്കിലും അത് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ദുരൂഹതയുണ്ട്. ആരുടെ ഭൂമി ഇടപാടുകളുടെ രേഖകളെ കുറിച്ച് അന്വേഷിക്കാനാണ് ജിഷ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ പൊയതെന്ന് പൊലീസ് അന്വേഷിക്കുകയാണ് ഇതിനിടയില്‍ പ്രതിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സ്ഥിതിയ്ക്ക് ദുരൂഹതകളില്‍ നിന്ന് ജിഷ കൊലപാതകം മറ നീക്കി പുറത്തുവരുമെന്ന് കരുതാം.
അതേസമയം കൊലനടന്ന് ആറാഴ്ച്ചയോളമായിട്ടും വീഡിയോ ദൃശങ്ങള്‍ മുന്‍ അന്വേഷണ സംഘം കണ്ടെത്തുകയോ പരിശോധിക്കുകയോ ചെയ്യാതിരുന്നത് ഗുരുതരമായ വീഴ്ച്ചയായി കണക്കാക്കുന്നു. മൃതദേഹം കത്തിച്ച് കളഞ്ഞതും പ്രതിയെ കണ്ടെത്തുന്നതിന് തടസ്സമായി ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആരെയോ രക്ഷിക്കാനുള്ള മുന്‍ അന്വേഷണ സംഘത്തിന്റെ ശ്രമമാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news