പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞാല്‍ ഒബാമ ഇന്ത്യയില്‍ താമസമാക്കുമെന്ന് ശിവസേന; ഒബാമ- മോദി സൗഹൃദത്തിന് കടുത്ത പരിഹാസം

maxresdefaultമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും പ്രസിഡന്‍റ് ഒബാമയുമായുള്ള കൂടിക്കാഴ്ചയെയും ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന അതിരൂക്ഷമായി പരിഹസിച്ചു.

ഒബാമ തന്‍െറ പ്രസിഡന്‍റ് കാലാവധി കഴിയുമ്പോള്‍ ഇന്ത്യയിലേക്ക് വന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്ന് ശിവസേനാ മുഖപത്രം സാമ്ന എഴുതി. അമേരിക്കന്‍ പ്രസിഡന്‍റ് മോദിയുടെ പ്രിയ സുഹൃത്താണിപ്പോള്‍. പ്രസിഡന്‍റ് പദവിയില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ഒബാമയും കുടുംബവും സൂറത്തിലോ രാജ്കോട്ടിലോ പാര്‍ബന്ദറിലോ ഡല്‍ഹിയിലോ താമസം മാറിയാല്‍ അല്‍ഭുതപ്പെടാനില്ലാത്തത്രയും ആഴത്തില്‍ ആബന്ധം വളര്‍ന്നിരിക്കുന്നു. മുമ്പൊരു പ്രധാനമന്ത്രിക്കും കിട്ടാത്ത സ്നേഹമാണ് അമേരിക്കയില്‍ മോദിക്ക് ലഭിച്ചത്. എന്നാല്‍, ഇത് പാകിസ്ഥാനെ ആയുധങ്ങളും സമ്പത്തും നല്‍കി സഹായിക്കുന്ന പഴയ അമേരിക്ക തന്നെയാണിത്. ഒരേ സമയം ഇന്ത്യയോടൊപ്പം തീവ്രവാദത്തിനെതിരെ പോരാടുകയും അതേസമയം തിവ്രവാദ രാഷ്ട്രത്തിന് ആയുധം നല്‍കുകയുമാണ് – സാംമ്ന എഡിറ്റോറിയല്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment