കോണ്‍ഗ്രസ് നേതാവ് കെ. വെളുത്തമ്പു അന്തരിച്ചു

dead congress leader Veluthambuകാസര്‍കോട്: കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ കെ. വെളുത്തമ്പു (79) അന്തരിച്ചു. അവിഭക്ത കണ്ണൂര്‍ ഡി.സി.സി ട്രഷററും എട്ടുവര്‍ഷത്തോളം കാസര്‍കോട് ഡി.സി.സി പ്രസിഡന്‍റുമായിരുന്നു. ഏറക്കാലം ഡി.സി.സി വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. 57 വര്‍ഷം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോണ്‍ഗ്രസിന്‍െറ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: എന്‍. കൗസല്യ (റിട്ട. പ്രധാനാധ്യാപിക, ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂള്‍). മക്കള്‍: വത്സരാജന്‍ (ഫെഡറല്‍ ബാങ്ക് മാനേജര്‍, കാഞ്ഞങ്ങാട്), ഉഷ (അധ്യാപിക, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), വിനയരാജ് (സിവില്‍ എന്‍ജിനീയര്‍). മരുമക്കള്‍: കെ. രവീന്ദ്രന്‍ (റിട്ട. ഫെഡറല്‍ ബാങ്ക്), ബിന്ദു (കാഞ്ഞങ്ങാട്), രമ്യ (ഇരിണാവ്).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment