Flash News

തന്നെ നീക്കിയ സുന്നഹദോസ് തീരുമാനം ചട്ടംലംഘിച്ചെന്ന് തോമസ് മാര്‍ തീമോത്തിയോസ്

June 10, 2016

maxresdefault (1)കോട്ടയം: ഭദ്രാസനത്തിന്‍െറ ചുമതലകളില്‍നിന്ന് തന്നെ നീക്കിയ സുന്നഹദോസ് തീരുമാനം ചട്ടം ലംഘിച്ചെന്ന് ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത. സുന്നഹദോസിന് തീരുമാനം കൈക്കോള്ളാന്‍ മൂന്നില്‍ രണ്ട് മെത്രാപ്പോലീത്താമാരുടെ അംഗീകാരം വേണം. 32പേരില്‍ 13 പേര്‍ മാത്രമാണ് സുന്നഹദോസില്‍ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ-മെയില്‍ മുഖേന മാത്രമാണ് സുന്നഹദോസ് അറിയിപ്പ് നല്‍കിയത്. ഇതിന് വ്യവസ്ഥയില്ല. സുന്നഹദോസിന്‍െറ തീരുമാനം തന്നില്‍ ഒരു പോറല്‍പോലും ഏല്‍പിച്ചില്ല. ആറുമാസത്തേക്ക് ചുമതലയില്‍നിന്ന് നീക്കിയ തീരുമാനം റദ്ദാക്കിയ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പനയെ സ്വാഗതം ചെയ്യുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു. തീരുമാനത്തിനെതിരെ താനുള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ച സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്‍ററില്‍ നടന്ന അടിയന്തര സുന്നഹദോസാണ് മാര്‍ തിമോത്തിയോസിനെ ചുമതലകളില്‍നിന്ന് നീക്കി ഉത്തരവിട്ടത്. ചുമതലകള്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവക്ക് കൈമാറിയിരുന്നു.

ഭദ്രാസനത്തിന് കീഴില്‍ എഴുപതോളം വൈദികരുണ്ടെന്നിരിക്കെ ഏഴുപേര്‍ മാത്രമാണ് തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്ന് തീമോത്തിയോസ് പറഞ്ഞു. ഇല്ലിക്കല്‍ പള്ളിയുടെ സ്വത്തുക്കള്‍ കൈയടക്കാന്‍ ശ്രമിച്ചന്നെ ആരോപണം അദ്ദേഹം നിഷേധിച്ചു. 70 വര്‍ഷം മുമ്പ് സഭക്ക് ലഭിച്ച പള്ളിയുടെ പോക്കുവരവ് നടത്തിയിരുന്നില്ല. 1999 മുതല്‍ താനാണ് അവിടേക്ക് വൈദീകരെ നിയമിക്കുന്നത്. കോട്ടയം ഭദ്രാസനത്തിന്‍െറ പേരില്‍ പോക്കുവരവ് നടത്താനാണ് ശ്രമിച്ചത്. മറ്റു ചില പള്ളികളും ഇത്തരത്തില്‍ പോക്കുവരവ് നടത്തിയെടുത്തിട്ടുണ്ട്. ചില വൈദീകര്‍ ഒരു അല്‍മായനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള സംഭവങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വൈദികരുടെ ആവശ്യത്തിന് സാധൂകരണമില്ലാത്തതിനാല്‍ താന്‍ നടപടി എടുത്തിരുന്നില്ല. ഇതിനുശേഷമാണ് അഴിമതി ആരോപിച്ച് പരാതി ലഭിച്ചത്. ഒരാഴ്ച കഴിഞ്ഞ് പരാതി അവര്‍ പിന്‍വലിച്ചു. പിന്നീട് ഇതേ പരാതി തന്നെ പാത്രിയര്‍ക്കീസ് ബാവക്ക് അയച്ചു.

ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയുമെല്ലാം സ്വത്തുക്കള്‍ സഭയില്‍ ലയിപ്പിക്കണമെന്ന കല്‍പന പാത്രിയര്‍ക്കീസ് ബാവ പുറപ്പെടുവിച്ചതിന്‍െറ മറപിടിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമവുമുണ്ടായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചില വൈദികരോടും വൈദീക കമ്മിറ്റിയോടും താന്‍ വിശദീകരണം തേടി. ഇതിനുപിന്നാലെയാണ് അവര്‍ കാതോലിക്ക ബാവയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ ആറുമാസത്തേക്ക് ചുമതല കാതോലിക്ക ബാവ ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും മാര്‍ തീമോത്തിയോസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top