Flash News

ജിഷ വധം: പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; അന്വേഷണം വഴിത്തിരിവില്‍

June 10, 2016

09_0_0കൊച്ചി: ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ജിഷയുടെ വീടിന് സമീപമുള്ള കടയിലെ സി.സി.ടി.വിയില്‍ നിന്നാണ് ലഭിച്ചത്. ജിഷയും പിന്നിലായി മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍ വന്നിറങ്ങുന്നതും റോഡ് മുറിച്ചുകടന്ന് ഇവര്‍ പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. റോഡ് മുറിച്ച് കടക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നേരത്തേ നാട്ടുകാര്‍ നല്‍കിയ മൊഴിയില്‍ ജിഷയുടെ വീട്ടില്‍നിന്ന് ഒരു മഞ്ഞ ഷര്‍ട്ടിട്ടയാള്‍ പോകുന്നതായി പറഞ്ഞിരുന്നു. പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായും ദൃശ്യത്തിലുള്ളയാള്‍ക്ക് സാമ്യമുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ധരിച്ചിരുന്നതും മഞ്ഞ ഷര്‍ട്ടായിരുന്നു.

കുറുപ്പംപടി വട്ടോളിപ്പടിയിലെ ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപത്തെ കിസാന്‍ കേന്ദ്ര എന്ന സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ നിന്നാണ് ജിഷ കൊല്ലപ്പെട്ട ദിവസത്തെ ദൃശ്യങ്ങള്‍ ലഭിച്ചത്.
കാമറ സ്ഥിതി ചെയ്യുന്ന സ്ഥലവും ബസ് സ്റ്റോപ്പും തമ്മില്‍ ഏകദേശം ഇരുപതടിയോളം ദൂരമുണ്ട്. സംഭവം നടന്ന ഉടനെ സ്ഥാപനത്തിന്‍െറ കിഴക്കുവശത്ത് സ്ഥാപിച്ചിരുന്ന കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇപ്പോള്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്ന പടിഞ്ഞാറ് വശത്തെ കാമറ പൊലീസ് അന്ന് പരിശോധിച്ചിരുന്നില്ല. ജിഷയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലെ ബ്യൂട്ടി പാര്‍ലറിലും സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവയും അന്ന് പരിശോധിച്ചിരുന്നു.

വട്ടോളിപ്പടി ജങ്ഷനിലെ ഒരു ഓട്ടോ ഡ്രൈവറും ജിഷയും ഒരു യുവാവും സംഭവ ദിവസം ഉച്ചക്ക് ബസില്‍നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് മൊഴി ലഭിച്ചിരുന്നു. അന്ന് ജിഷ വീട്ടില്‍നിന്ന് ഉച്ചക്ക് 11ന് പുറത്തേക്ക് പോകുന്നതായി കണ്ടുവെന്ന് കുഞ്ഞുമോന്‍ എന്നയാളും മൊഴി നല്‍കിയിരുന്നു. രാവിലെ ജിഷ കോതമംഗലത്തേക്ക് യാത്ര ചെയ്തതായി ബസ് കണ്ടക്ടറും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണ സംഘം ബുധനാഴ്ചയാണ് കടയിലത്തെി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ഒരു ഇതരസംസ്ഥാനകാരനുമൊരുമിച്ച് ജിഷ യാത്ര ചെയ്യില്ളെന്നാണ് പൊലീസ് നിഗമനം. ജിഷയുമായി അത്ര അടുപ്പമുള്ളയാളാണ് കൊല നടത്തിയിരിക്കുന്നതെന്നാണ് സംശയം. സംഭവദിവസം ജിഷയുടെ വീട്ടില്‍നിന്നും മഞ്ഞ ഷര്‍ട്ടിട്ടയാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായുള്ള അയല്‍ക്കാരായ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാ ചിത്രം തയാറാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top