മികച്ച രാജ്യസഭാ എം.പിക്കുള്ള പുരസ്കാരം പി. രാജീവ് ഏറ്റുവാങ്ങി

Rajeev MP reveive awardകൊച്ചി: 2015ലെ മികച്ച രാജ്യസഭാ എം.പിക്കുള്ള ചെന്നൈ പ്രൈം പോയന്‍റ് ഫൗണ്ടേഷന്‍െറ സന്‍സത് രത്ന അവാര്‍ഡിന് പി. രാജീവ് അര്‍ഹനായി. മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്കിന്‍െറ മുന്‍ ഗവര്‍ണര്‍ ഡോ. സി. രംഗരാജനില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ എട്ടുവര്‍ഷമായി ഐ.ഐ.ടിയുമായി ചേര്‍ന്ന് ലോക്സഭാ എം.പിമാര്‍ക്ക് സന്‍സത് രത്ന അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഇത്തവണ ആദ്യമായാണ് രാജ്യസഭാ എം.പിക്ക് അവാര്‍ഡ് നല്‍കുന്നത്. ആറുവര്‍ഷത്തിനിടെ 219 ഡിബേറ്റുകളില്‍ പങ്കെടുക്കുകയും 792 ചോദ്യങ്ങള്‍ ഉന്നയിക്കുകയും നാല് സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്ത രാജീവ് 1015 പോയന്‍േറാടെയാണ് അവാര്‍ഡിന് അര്‍ഹമായത്. ലോക്സഭയിലെ അവാര്‍ഡിന് അര്‍ഹനായ രാജ് അപ്പ ബര്‍ണക്ക് 612 പോയന്‍റ് ലഭിച്ചു.

Print Friendly, PDF & Email

Leave a Comment