Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ത്രിദിന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ജൂണ്‍ 13,14,15 തീയതികളില്‍

June 12, 2016

Newsimg1_38160759ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ത്രിദിന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ജൂണ്‍ 13,14,15 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍ നടത്തപ്പെടുന്നു. കുടുംബ നവീകരണ കണ്‍വന്‍ഷന്‍, വൈദീക ധ്യാനം, ഇടവക തിരുനാള്‍ എന്നീ ശുശ്രൂഷകളുടെ വിജയത്തിനായി താഴെപ്പറയുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു

1. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ അഖണ്ഡ ജപമാല.
2. വൈകിട്ട് 5.30 മുതല്‍ 6.00 വരെ ജെറീക്കോ പ്രാര്‍ത്ഥന.
3. വൈകിട്ട് 6 മുതല്‍ 7 വരെ വചനപ്രഘോഷണം.
4. 7 മണി മുതല്‍ 8 വരെ ദിവ്യബലി.
റവ.ഫാ. ബോബി എമ്പ്രയില്‍ ശുശ്രൂഷകള്‍ നയിക്കും.

ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഇടവകയില്‍ നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷകളുടേയും വിജയത്തിനായി പ്രാര്‍ത്ഥിക്കാനും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top