Flash News

നിശാക്ളബിലെ അക്രമം ഭീകരാക്രമണം; മരണം 50 ആയി; ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ

June 12, 2016

Zemanta Related Posts Thumbnailവാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ളബില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണം 50 ആയി. 53 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഒര്‍ലാന്‍ഡോ പ്രദേശത്തെ പള്‍സ് ക്ളബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ളബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ളബ്ബിലുണ്ടായിരുന്നു. അക്രമി തോക്കുകൊണ്ട് തുരുതുരെ വെടിവക്കുകയായിരുന്നു. ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ളബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. 40 തവണയെങ്കിലൂം ഇയാള്‍ വെടിയുതിര്‍ത്തു. 29കാരനായ ഉമര്‍ സിദ്ദീഖ് മതീന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

ഫ്ളോറിഡയിലെ തന്നെ സെന്‍റ്ലൂയീസ് പോര്‍ട്ട് സ്വദേശിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

20 മൃതദേഹങ്ങളും ക്ളബിന് അകത്തുതന്നെയാണ് കണ്ടെത്തിയത്. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇത് അമേരിക്കക്കെതിരായ ആക്രമണമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top