വൃക്ക തട്ടിപ്പ്: അപ്പോളോ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരെ ചോദ്യം ചെയ്തേക്കും

apolloന്യൂഡല്‍ഹി: വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലെ മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തേക്കും. റാക്കറ്റിന്‍െറ സഹായത്തോടെ ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്യുക. ആശുപത്രിയിലെ വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സംഘത്തലവന്‍ രാജ്കുമാര്‍ റാവുവിനെ ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് ഡോക്ടര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തിയത്. യു.എസിലുള്ള ഒരു ഡോക്ടര്‍ വ്യാഴാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹം എത്തിയിട്ടില്ല. അദ്ദേഹത്തിന്‍െറ രണ്ട് പേഴ്സനല്‍ അസിസ്റ്റന്‍റുമാരും അറസ്റ്റിലായേക്കും.

ഡോക്ടര്‍ തിരികെയെത്തുന്നത് കാത്ത് പൊലീസ് സംഘത്തെ വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഡോക്ടര്‍ ഒപ്പുവെച്ച ഒന്നുമെഴുതാത്ത പേപ്പറുകള്‍ അന്വേഷണസംഘം കണ്ടെത്തി. ഈ പേപ്പറുകളാണ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായികള്‍ ഉപയോഗിച്ചതെന്നാണ് ആരോപണം. മറ്റൊരു മുതിര്‍ന്ന ഡോക്റുടെ സഹായിയും പൊലീസ് പിടിയിലാണ്. തട്ടിപ്പില്‍ ഈ ഡോക്ടറുടെ പങ്ക് അന്വേഷിച്ചുവരുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News