Flash News

ഗുലാം നബി ആസാദ്, കമല്‍നാഥ് എന്നിവര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍

June 12, 2016

azadന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, കമല്‍നാഥ് എന്നിവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന് ഉത്തര്‍പ്രദേശിന്‍െറ ചുമതല നല്‍കി. അടുത്ത വര്‍ഷം പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമല്‍നാഥിന് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതല നല്‍കി.

Kamal-Nath_7രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ചില പാര്‍ട്ടി എം.എല്‍.എമാരുടെ വോട്ട് മറുകണ്ടം ചാടിയിരുന്നു. ഹരിയാനയിലെ 14 എം.എല്‍.എമാരുടെ വോട്ട് തെറ്റായി അടയാളപ്പെടുത്തിയതിനാല്‍ അസാധുവാകുകയും കോണ്‍ഗ്രസ് പിന്തുണച്ച ആര്‍.കെ. ആനന്ദ് തോല്‍ക്കുകയും ചെയ്തു. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ താല്‍പര്യപ്രകാരം ആഭ്യന്തരമായ അട്ടിമറി നടന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രണ്ടിടങ്ങളിലേക്കും പുതിയ ജനറല്‍ സെക്രട്ടറിമാര്‍ നിയമിതരാവുന്നത്. 67കാരനായ ഗുലാംനബി ആസാദ് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പലവട്ടം കേന്ദ്രമന്ത്രിയുമായിരുന്നിട്ടുണ്ട്. ലോക്സഭയിലെ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് എം.പിയാണ് 69കാരനായ കമല്‍നാഥ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top