Flash News

ഈജിയന്‍ തൊഴുത്താക്കിയ ഭരണസംവിധാനത്തെ ഇടത് സര്‍ക്കാര്‍ കഴുകിവൃത്തിയാക്കും-വി.എസ്

June 12, 2016

mqdefaultതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചവിട്ടിമെതിച്ച് ഈജിയന്‍ തൊഴുത്താക്കിയ ഭരണസംവിധാനം കഴുകിവൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാറെന്നും ആരോഗ്യ-വിദ്യാഭ്യാസ-പൊതുവിതരണ രംഗങ്ങളില്‍ ഇതിനകം ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ശുഭസൂചകമാണെന്നും വി.എസ്. അച്യുതാനന്ദന്‍. കെ.ജി.ഒ.എ സുവര്‍ണജൂബിലി സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന സുഹൃദ്സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണസംവിധാനത്തിന്‍െറ എല്ലാ അന്തസ്സും മാന്യതയും കളഞ്ഞുകുളിച്ച ഭരണസംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മലയാളിയുടെ സംസ്കാരവും അന്തസ്സും പാതാളത്തോളം താഴ്ന്നുപോയ അനുഭവമായിരുന്നു അത്. അത്തരക്കാര്‍ക്ക് ജനം അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുന്ന ഭരണമാണ് കേരളത്തിലുള്ളത്. ഭരണഘടന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനസേവകര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ജനങ്ങളാണ് യഥാര്‍ഥ യജമാനര്‍. ഈ ബോധത്തോടെ ജനകീയപ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുമ്പോഴേ യഥാര്‍ഥ ജനസേവനം ഫലപ്രദമാകൂ.

ഏറ്റവും പിന്നില്‍ നില്‍ക്കുന്നവന്‍െറ ശബ്ദവും കേള്‍ക്കുമ്പോഴേ ജനാധിപത്യം പൂര്‍ണമാകൂ. ഇത്തരത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ ഉദ്യോഗസ്ഥരെ ഉറ്റുനോക്കുന്നെന്ന ചിന്തയാകണം തീരുമാനങ്ങളില്‍ പ്രകടമാകേണ്ടത്. ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കല്‍, പങ്കാളിത്ത പെന്‍ഷന്‍ പുന$പരിശോധിക്കല്‍ എന്നിവയടക്കം പുന$പരിശോധിക്കുന്ന കാലം വിദൂരമല്ളെന്നും വി.എസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top