Flash News

പിണറായി ഗുരുതുല്യനെന്ന് എം.കെ. മുനീര്‍; വളരെ നേരത്തേ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായിയെന്ന് അബ്ദുല്‍ വഹാബ്

June 12, 2016

PINARAYIകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ വാനോളം പുകഴ്ത്തി ലീഗ് നേതാക്കളായ എം.കെ മുനീറും പി.വി അബ്ദുല്‍വഹാബും.

വളരെ നേരത്തേ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായി വിജയനെന്ന് പി.വി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കൂടെ യാത്ര ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാര്‍ഥ സ്വഭാവം മനസ്സിലാവുകയെന്ന പ്രവാചകവചനം അനുസ്മരിച്ചാണ് വഹാബ് പ്രശംസിച്ചത്. കൈരളി ചാനലില്‍ പണമിടപാട് നടത്തിയപ്പോഴും കൂടെ ഒട്ടേറെ യാത്ര ചെയ്തപ്പോഴും പിണറായിയുടെ സ്വഭാവഗുണം തന്നെ ആകര്‍ഷിച്ചതാണ്. പഴയ ആളൊന്നുമല്ല പിണറായി ഇന്ന്. ആളാകെ മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി തനിക്ക് ഗുരുതുല്യനാണെന്ന് എം.കെ. മുനീര്‍ പറഞ്ഞു. പിണറായി വിജയന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് പ്രശംസനീയമാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം വലുതാണെന്നും മുനീര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top