സ്വവര്‍ഗാനുരാഗത്തോടുള്ള എതിര്‍പ്പ് 53 പേരുടെ ജീവനെടുത്തു; അക്രമി ഐസിസ് അനുഭാവി

orlando+shooting2ഒര്‍ലാന്‍ഡോ (ഫ്ലോറിഡ): ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ പൗരനായ ഒമര്‍ സിദ്ദിഖ് മാറ്റിന്‍ തനിക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വെടിവെയ്ക്കുന്നതിന് മുമ്പ് മാറ്റിന്‍ 911ല്‍ വിളിയ്ക്കുകയും ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയോടുള്ള കൂറ് വെളിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഫ്‌ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സ് സ്വദേശിയായ 29 വയസ്സുള്ള ഒമര്‍ മാറ്റീനെ 2013ലും 2014ലും പൊലീസ് ചോദ്യം ചെയ്യുകയും പ്രശ്‌നക്കാരനല്ലെന്നു കണ്ട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. മറ്റീന്‍ മാനസിക രോഗിയാണെന്നാണ് അയാളുടെ മുന്‍ ഭാര്യ പറയുന്നത്.

Omar-Mateenഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തതായി സ്ഥിരീകരണമില്ല. പക്ഷേ, ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായികള്‍ ഈ ആക്രമണം ഇസ്ലാമിന് അനുചിതമായ കാര്യങ്ങള്‍ക്കെതിരെയാണെന്ന് പറഞ്ഞ് വാഴ്ത്തിയിട്ടുണ്ട്.

വിദ്വേഷവും തീവ്രവാദവും കലര്‍ന്ന ആക്രമണമെന്നാണ് പ്രസിഡന്റ് ബരാക് ഒബാമ ഈ വെടിവെയ്പ്പിനെ വിശേഷിപ്പിച്ചത്. സ്വവര്‍ഗ്ഗാനുരാഗികളും ഭിന്ന ലിംഗക്കാരുമായ നമ്മുടെ സുഹൃത്തുക്കളുടെ ജീവിതത്തിലെ ഹൃദയഭേദകമായ ദിവസമാണുണ്ടായിരിക്കുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. തോക്കുകളുടെ ലൈസന്‍സ് നിയന്ത്രിക്കേണ്ടതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഭീകരാക്രമണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2011ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെയുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബായ പള്‍സിലെ നിശാപാര്‍ട്ടിക്കിടെ ഭീകരവാദിയുടെ ആക്രമണം ഉണ്ടായത്. ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ളബുകളിലൊന്നാണിത്. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ളബ്ബിലുണ്ടായിരുന്നു. അക്രമി തോക്കുകൊണ്ട് തുരുതുരെ വെടിവക്കുകയായിരുന്നു. ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ളബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. 40 തവണയെങ്കിലൂം ഇയാള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏകദേശം 55 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. തോക്കും സ്‌ഫോടക വസ്തുക്കളുമായി ക്ലബ്ബിനുള്ളില്‍ എത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് ക്ലബ്ബിലുണ്ടായിരുന്നവര്‍ ചിതറിയോടി.

ആ സമയത്ത് ക്ലബ്ബില്‍ ഏകദേശം നൂറിലധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവമറിഞ്ഞെത്തിയ പൊലീസ് ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനുശേഷമാണ് പൊലീസിന് അക്രമിയെ കീഴ്‌പ്പെടുത്തിയത്. 20 മൃതദേഹങ്ങളും ക്ളബിന് അകത്തുതന്നെയാണ് കണ്ടെത്തിയത്. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് അധികൃതര്‍ പറഞ്ഞു.

landscape-1465738117-aptopix-pulse-shootin-seba Orlando-Terror-Attack-Muslim-Omar-Mateen-killed-50-in-shooting-at-Orlando-nightclub-he-was-from-Afghanistan-990x510 Part-GTY-539547648-1-1-0 STRINGER PULSE NIGHTCLUB SH_1465743314653_4773030_ver1.0_640_360

Print Friendly, PDF & Email

Leave a Comment