ഒര്‍ലാന്‍ഡോ നിശാക്ലബ്ബിലെ വെടിവെയ്പ്: ഒമര്‍ മറ്റീന്‍ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റിയെന്ന് ഐസിസ്

downloadവാഷിംഗ്ടണ്‍: ഫ്ലോറിഡ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്‍റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം നടത്തിയ ഒമര്‍ മറ്റീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടയാളാണെന്ന് ഐസിസ് വ്യക്തമാക്കി.

അതേസമയം ഒര്‍ലാന്‍ഡോയിലുണ്ടായ ആക്രമണം ഭീകരാക്രമണമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബ്രസീലിന്‍റെ അവകാശവാദം തള്ളിക്കളഞ്ഞു. വെടിവെയ്പില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു. 300-ലേറെപ്പേര്‍ ഉണ്ടായിരുന്ന ക്ലബില്‍ ആക്രമണത്തിനിടെ അക്രമി 20 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനു ശേഷം ക്ലബിലുണ്ടായിരുന്ന മറ്റുള്ളവരെ ബന്ദിയാക്കുകയും ചെയ്തിരുന്നു. മൂന്നു മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അക്രമിയെ വധിച്ച ശേഷമാണ് ബന്ധികളെ മോചിപ്പിച്ചത്.

ex-wife-orlando-shooter-pti_650x400_61465802050അതിനിടെ ആക്രമണം നടത്തിയ കൊലയാളിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി ഇയാളുടെ മുന്‍ ഭാര്യ രംഗത്തു വന്നു. വിവഹത്തിന് മുന്‍പ് ഒമര്‍ മറ്റീന്‍ സാധാരണ നിലയിലാണ് പെരുമാറിയിരുന്നതെന്നും വിവാഹ ശേഷം മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ബന്ധം വേര്‍പെടുത്തികയായിരുന്നെന്നും അവര്‍ പറഞ്ഞു.

എട്ട് വര്‍ഷം മുന്‍പ് ഒാണ്‍ലൈനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ വിവാഹം കഴിച്ച് ഫ്ലോറിഡയില്‍ താമസമാക്കുകയായിരുന്നു. നിസാര കാര്യങ്ങള്‍ക്ക് പോലും തന്നെ മര്‍ദ്ദിക്കമായിരുന്നെന്ന് ഒമര്‍ മറ്റീന്‍റെ മുന്‍ ഭാര്യ പറയുന്നു. അതിനിടെ അഫ്ഗാന്‍ താലിബാനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഒമര്‍ മറ്റീന്‍റെ പിതാവെന്നും എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. മറ്റീന്‍റെ പിതാവായ സെദ്ദിഖ്വി മറ്റീന്‍ ടെലിവിഷന്‍ seddiquiപരിപാടി അവതരിപ്പിച്ചിരുന്നതായും ഈ ഷോയിലൂടെ വിവിധ വിഷയങ്ങളില്‍ ഇയാള്‍ അഭിപ്രായം പറഞ്ഞിരുന്നതായും യൂടുബില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോകളില്‍ നിന്നും എഫ്ബിഐയ്ക്ക് വ്യക്തമായിട്ടുണ്ട്.

ലോകത്തെ നടുക്കിയ ഒര്‍ലാന്‍ഡോ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഈഫല്‍ ഗോപുരം മഴവില്‍ വര്‍ണ്ണത്തില്‍ പ്രകാശിക്കുമെന്ന് പാരിസ് മേയര്‍ വ്യക്തമാക്കി. അമേരിക്കന്‍ സൂഹൃത്തുക്കളെ പിന്തുണച്ചു കൊണ്ടാണ് ഈഫല്‍ ഗോപുരം മഴവില്‍ വര്‍ണത്തില്‍ പ്രകാശിപ്പിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

ഇതിന് മുന്‍പ് 2013-ലാണ് ഈഫല്‍ ഗോപുരം മഴവില്‍ വര്‍ണത്തില്‍ നിറഞ്ഞു നിന്നിട്ടുള്ളത്. മഴവില്‍ വര്‍ണത്തിലെ നക്ഷത്രങ്ങളും മറ്റും ഒര്‍ലാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബ്രസല്‍സ് ഭീകരാക്രമണത്തിന് ശേഷം മാര്‍ച്ചില്‍ ബെല്‍ജിയം പതാകയുടെ നിറത്തിലേക്ക് ഈഫല്‍ ഗോപുരം മാറിയിരുന്നു. 50 പേരാണ് ഒര്‍ലാന്‍ഡോയിലെ നിശാ ക്ലബില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

eaphel

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment