ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന് സംഘടിപ്പിച്ച ഫൊക്കാനയുടെ റീജിയണല്‍ സ്റ്റാര്‍ സിംഗര്‍ മത്സരവും കണ്വന്ഷന് കിക്കോഫും വന്‍ വിജയമായി. ജൂണ്‍- നാലിനു് ശനിയാഴ്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണു് പരിപാടികള്‍ സംഘടിപ്പിച്ചത്. ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്കകെ മത്സരത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു.
പെന്‍സില്‍വേനിയ റീജിയണില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച സംഗീത സാന്ദ്രമായ മത്സരം ഉന്നത നിലവാരം പുലര്ത്തുന്നതായിരുന്നെന്നു് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
ജൂനിയര്‍ വിഭാഗത്തില്‍ ജെസിലിന് മാത്യൂ (ഫസ്റ്റ്), ദിയ ചെറിയാന് (സെക്കന്റ്), സീനിയര്‍ വിഭാഗത്തില്‍ സാബു പാമ്പാടി (ഫസ്റ്റ്) ബിജു എബ്രാഹവും (സെക്കന്റ്) ജയിസണ്‍ ഫിലിപ്പ് (തേര്‍ഡ്). വിജയികള്‍ക്ക് കാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്കി. ഈ മത്സരത്തിലെ വിജയികള്‍ ജൂലൈയില്‍ കാനഡായിലെ ടൊറാന്റോയില്‍ ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു അരങ്ങേറുന്ന സ്റ്റാര്‍ സിംഗറിന്റെ ഗ്രാന്റ് ഫിനാലേയില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.
പമ്പ മലയാളി അസ്സോസിയേഷനും, ഫൊക്കാനയുടെ പെന്‍സില്‍വേനിയ റീജീയണും സംയുക്തമായാണു് മത്സരം സംഘടിപ്പിച്ചത്. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കല്‍, പമ്പ പ്രസിഡന്റ് സുധ കര്‍ത്ത, സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, അലക്സ് തോമസ്, ഫീലിപ്പോസ് ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.
പ്രസാദ് ബേബി, പ്രിന്‍സി പ്രസാദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സുപ്രസിദ്ധ ഗായകരും, ഗാന സംവിധായകരുമായ രാജേഷ് നായര്‍ (ന്യൂജേഴ്സി), കാര്‍ത്തിക ഷാജി (വാഷിംങ്ടണ്‍ ഡി.സി) സോബി ചാക്കോ (പെന്‍സില്‍വേനിയ) എന്നിവര്‍ ജഡ്ജുമാരായിരുന്നു.
പിന്നീട് നടന്ന ഫൊക്കാന കണ്വന്ഷന് കിക്കോഫിനു് അലക്സ് തോമസ് നേതൃത്വം നല്കി, പമ്പ മലയാളി അസ്സോസിയേഷന്, മേള എന്നീ സംഘടനകളുടെ അംഗങ്ങളും പ്രതിനിധികളും കൂടാതെ അമേരിക്കന്‍ മലയാളികളുടെ സാഹിത്യകാരായ നീന പനയ്ക്കല്‍, കോശി തലയ്ക്കല്‍, അശോകന് വേങ്ങാശ്ശേരി എന്നിവര്‍ ഉള്‍പ്പെടെ 25 പേരുടെ രജിസ്റ്ററേഷന് ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്കകെയും, നാഷണല്‍ കമ്മറ്റി മെമ്പര്‍ സനല്‍ ഗോപിനാഥും ചേര്‍ന്നു് ഏറ്റുവാങ്ങി.
ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ബോബി ജേക്കബ് സനല്‍ ഗോപിനാഥ്, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ഐസക്ക്, മുന്‍ ട്രഷറര്‍ രാജു സക്കറിയ, തമ്പി ചാക്കോ, ജേക്കബ് വറുഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news