Flash News

മുസ്‌ലീങ്ങള്‍ക്കു നേരെ വീണ്ടും ഡൊണാള്‍ഡ് ട്രം‌പ്

June 14, 2016

2015-08-14T235842Z_1984561446_GF10000174335_RTRMADP_3_USA-ELECTION-TRUMPവാഷിംഗ്ടണ്‍: ഭീകരപ്രവര്‍ത്തനത്തിന്‍റെ ചരിത്രമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന മുസ്‌ലിം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ അമെരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമെരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സ്ത്രീകളുടേയും സ്വവര്‍ഗാനുരാഗികളുടേയും സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു.

ഒര്‍ലാന്‍ഡോ വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിലാണ് മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അമെരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന തന്‍റെ നിലപാ‌ട് വീണ്ടും ആവര്‍ത്തിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഒര്‍ലാന്‍ഡോയിലെ വെടിവയ്പ്പ് ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ആക്രമണത്തില്‍ അമെരിക്കയിലെ മുസ്‌ലീം ജനങ്ങളേയും ട്രംപ് കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സാന്‍ ബെര്‍ണാഡിനോയില്‍ നടന്ന വെടിവയ്പ്പിന്‍റേയും ഉത്തരവാദികള്‍ അമെരിക്കയിലെ മുസ്ലിം സമുദായമാണെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തെ നേരിടുന്നതില്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ സ്വികരിച്ച നടപടികളേയും ട്രംപ് വിമര്‍ശിച്ചു. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ അമെരിക്കന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.

trumpറിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധത നേരത്തേ തന്നെ പ്രകടമായതാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണവും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആയുധമാക്കുകയാണ് ട്രംപ്. ആക്രമണമുണ്ടായ ഉടന്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും ആരംഭിച്ചതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഇസ്ലാം വിശ്വാസികളുടേയും യുഎസില്‍ കുടിയേറിയ മുസ്ലീങ്ങളുടേയും തലയില്‍ കെട്ടിവെക്കുന്ന തരത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ഓര്‍ലാന്റോ ആക്രമണത്തെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആയുധമാക്കുന്ന ട്രംപ് യുഎസിലെ മുസ്ലീം കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

trump1പ്രസിഡന്റ് ബരാക് ഒബാമയേയും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണേയും രാഷ്ട്രീയമായി ആക്രമിക്കാനും ഓര്‍ലാന്റോ ആക്രമണത്തെ ട്രംപ് ഉപയോഗിക്കുന്നു. ‘ഇസ്ലാം തീവ്രവാദം’ എന്ന വാക്ക് ഒബാമ ഉപയോഗിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റുകള്‍. ഇസ്ലാം തീവ്രവാദം എന്ന വാക്ക് ഉപയോഗിക്കാത്ത ഒബാമ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇസ്ലാമിനെ കുറിച്ചുള്ള തന്റെ നിലപാട് ശരിയാണെന്നായിരുന്നു ഓര്‍ലാന്റോ ആക്രമണമുണ്ടായപ്പോള്‍ ട്രംപ് പ്രതികരിച്ചത്. ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ലോകം മുഴുവന്‍ നടുങ്ങിയ ആക്രമണം നടന്നപ്പോള്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ തലയില്‍ അതിന്റെ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള വ്യഗ്രതയും കടുത്ത ഇസ്ലാം വിരുദ്ധതയുമാണ് ട്രംപിന്റെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നത്.

ട്രംപിന്റെ ഇസ്ലാം വിരുദ്ധതയ്ക്ക് നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കാലിഫോര്‍ണിയയില്‍ 14 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടന്നപ്പോള്‍ യുഎസിലേക്ക് മുസ്ലീങ്ങള്‍ എത്തുന്നത് താത്കാലികമായി നിരോധിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഓര്‍ലാന്റോയില്‍ ആക്രമണമുണ്ടായോപ്പോഴും മുസ്ലീങ്ങളെ നിരോധിക്കണമെന്ന ആവശ്യവുമായി ട്രംപ് വീണ്ടുമെത്തി.

trump2ഓര്‍ലാന്റോയില്‍ ആക്രമണം നടത്തിയ ഒമര്‍ സാദിഖ് മതിന്റെ പിതാവ് അഫ്ഗാനിസ്ഥാനില്‍ നിന്നും കുടിയേറിയ വ്യക്തിയാണെന്നും അഫ്ഗാനിസ്ഥാനി താലിബാനെ പിന്തുണക്കുന്നുവെന്ന് തുറന്ന് പറഞ്ഞ വ്യക്തിയാണെന്നും ട്രംപ് ആരോപിക്കുന്നു.

ട്രംപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ മറ്റൊരു പരാമര്‍ശം ഇങ്ങനെ, ‘പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം 100,000 ആളുകളാണ് യുഎസില്‍ എത്തുന്നത്. നൂറ് കണക്കിന് കുടിയേറ്റക്കാരും അവരുടെ മക്കളും യുഎസില്‍ തീവ്രവാദം വളര്‍ത്തുന്നു’. ഇസ്ലാം തീവ്രവാദത്തില്‍ നിന്നും അമേരിക്കന്‍ ജനതയെ രക്ഷിക്കണമെന്നും താന്‍ പ്രസിഡന്റായാല്‍ അമേരിക്കന്‍ ജനതയെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് ട്രംപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്കുള്ള മുസ്ലീം വിരുദ്ധതയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

കടുത്ത മുസ്ലീം വിരുദ്ധത നിലനില്‍ക്കുന്ന അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ കണക്കുകള്‍ എഫ്ബിഐയുടെ പക്കല്‍ പോലും ഇല്ലെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. 2015 മാര്‍ച്ച് മുതല്‍ 2016 മാര്‍ച്ചിനിടയില്‍ 180 ഓളം ആക്രമണങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയ്യേറ്റം, കൊലപാതകം, തീവെപ്പ്, വെടിവെപ്പ് തുടങ്ങിയ ആക്രമണങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമുണ്ടായത്.

trump3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top