ദാഭോല്‍ക്കര്‍, പന്‍സാരെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരെ സംഘം

c053മുംബൈ: മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് ഡോ. നരേന്ദ്ര ദാഭോല്‍ക്കറെയും സി.പി.ഐ നേതാവ് ഗോവിന്ദ പന്‍സാരെയെയും കൊലപ്പെടുത്തിയതിനു പിന്നില്‍ ഒരേ സംഘമാണെന്ന് സി.ബി.ഐ. ദാഭോല്‍ക്കര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ തന്നെയാണ് ഗോവിന്ദ പന്‍സാരെയെകൊലപ്പെടുത്തിയതിന് പിന്നിലെന്നും സംശയിക്കുന്നു.

2009ലെ ഗോവ സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളായ സാരംഗ് അകോല്‍ക്കര്‍, രുദ്രാ പാട്ടീല്‍ എന്നിവരാണ് കൊലയാളികള്‍. ഇരുവരും തീവ്ര ഹിന്ദുത്വ സംഘടനയായ സനതാന്‍ സന്‍സ്തയില്‍ അംഗങ്ങളാണ്. അറസ്റ്റിലായ ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് ഡോ. വിരേന്ദ്ര സിങ് താവ്ഡെയും സാരംഗ് അകോല്‍ക്കറും നടത്തിയ ഇമെയില്‍, എസ്.എം.എസ് സന്ദേശങ്ങളുടെ സൈബര്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടത്തെല്‍. കൊലയാളികള്‍ക്കിടയിലെ കണ്ണിയാണ് ഡോ. വീരേന്ദ്ര സിങ് താവ്ഡെ. നേതാവില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ച താവ്ഡെ പദ്ധതി ആസൂത്രണം ചെയ്ത് സാരംഗ് അകോല്‍ക്കറെ അപ്പപ്പോള്‍ അറിയിക്കുകയായിരുന്നു. ഇമെയില്‍, എസ്.എം.എസ് സംവിധാനത്തിലൂടെ കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ആശയവിനിമയം. ദാഭോല്‍ക്കറാണ് ലക്ഷ്യമെന്നും ഇല്ലാതാക്കണമെന്നും സന്ദേശങ്ങളില്‍ ആവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News