Flash News

യു.ഡി.എഫ് ഭരണ കാലത്തെ അഴിമതികളെപ്പറ്റി സമഗ്രമായ അനേഷണം നടത്തണം

June 15, 2016 , എബി മക്കപ്പുഴ

Ebi Thomas (President)(1)ഡാലസ്: കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തെ അഴിമതികളെപ്പറ്റി സമഗ്രമായ അനേഷണം നടത്തി പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത പുതിയ സര്‍ക്കാരിനുണ്ടെന്ന് അമേരിക്കന്‍ മലയാളി വെല്‍‌ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയിട്ടുള്ള ക്രമം കെട്ട സര്‍ക്കാര്‍ നിയമനങ്ങളും, റവന്യു വകുപ്പിലെയും, എക്സൈസ് വകുപ്പിലെയും കോടികളുടെ അഴിമതികളെപ്പറ്റിയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അന്വേഷിച്ചു പൊതുജനസമക്ഷം കൊണ്ട് വരണമെന്ന് തോമസ്‌ ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികളെപ്പറ്റി അനേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന അമേരിക്കന്‍ മലയാളികള്‍ ഒപ്പിട്ട ഒരു ഭീമ ഹാര്‍ജി ഉടനെ സമര്‍പ്പിക്കുമെന്നും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top