Flash News

അമേരിക്കയെ ലക്ഷ്യമിട്ടാല്‍ നിങ്ങളും സുരക്ഷിതരല്ല; ഇസ്‍ലാമിക് സ്റ്റേറ്റിന് മുന്നറിയിപ്പുമായി ബറാക് ഒബാമ

June 15, 2016

Obamaവാഷിംഗ്ടണ്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ഐഎസ് നടത്തിയ വെടിവെയ്പില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും അന്‍പത്തിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രസിഡന്റ് ബറാക് ഒബാമ ശക്തമായി പ്രതികരിച്ചു. അമേരിക്കയെയോ തങ്ങളുടെ സഖ്യകക്ഷികളെയോ ലക്ഷ്യമിട്ടാല്‍ നിങ്ങളും സുരക്ഷിതരാകില്ലെന്നാണ് ഭീകര സംഘടനയായ ഐസിസിന് ഒബാമയുടെ മുന്നറിയിപ്പ്.

ഐഎസ്, അല്‍ ഖ്വയിദ തുടങ്ങിയ ഭീകര സംഘടനകള്‍ മുസ്ലീങ്ങള്‍ക്കെതിരെ അമേരിക്കയെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുകയും മുസ്ലീങ്ങളുടെ യഥാര്‍ത്ഥ നേതൃത്വങ്ങള്‍ ഇത്തരത്തിലുള്ള സംഘടനകളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും ഒബാമ പറഞ്ഞു.

“മുന്‍പത്തേക്കാളും ഏറെ പ്രതിരോധത്തിലാണ് ഇപ്പോള്‍ ഐസിസ്. കൂടാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ഇറാഖിലും സിറിയയിലും അവരുടെ സ്വാധീനം കുറഞ്ഞുകഴിഞ്ഞു. ഐഎസിന്റെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടതും വില്‍പ്പന തടയാന്‍ ശ്രമിച്ചതും വഴി അവരുടെ വലിയൊരു സാമ്പത്തിക ശ്രോതസ്സ് അടക്കാന്‍ അമേരിക്കക്ക് സാധിച്ചു. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം ഇനിയും തുടരും.അമേരിക്കയെ ലക്ഷ്യമിടുകയാണെങ്കില്‍ നിങ്ങളും ഒരിക്കലും സുരക്ഷിതരാകില്ല”- ഒബാമ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top