ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാനുള്ള നടപടി ഉടന്‍ തുടങ്ങണമെന്ന് മുഖ്യമന്ത്രി

Zemanta Related Posts Thumbnailതിരുവനന്തപുരം: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശം. സ്ഥലമേറ്റെടുത്ത ഭാഗങ്ങളില്‍ നാലുവരിപ്പാതയുടെ നിര്‍മാണം എത്രയുംവേഗം ആരംഭിക്കണം. ദശീയപാത വികസനത്തിന്‍െറ കാര്യത്തില്‍ പിന്നോട്ടുപോകാനാകില്ല. ജനങ്ങള്‍ക്ക് അര്‍ഹവും മാന്യവുമായ നഷ്ടപരിഹാരപാക്കേജ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എത്ര ഹെക്ടര്‍ സ്ഥലമേറ്റെടുക്കേണ്ടിവരും, കുടിയൊഴിപ്പിക്കേണ്ടവരുടെ പട്ടിക, ഇതിനുള്ള ചെലവ്, കേന്ദ്രഫണ്ട് ലഭ്യമാകാനുള്ള സാധ്യതകള്‍ എന്നിവ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്രധാനനഗരങ്ങളില്‍ ബൈപാസ് നിര്‍മാണം, അപകടസാധ്യതയുള്ള ഇടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിശദമായ പദ്ധതിരേഖ വേണം തയാറാക്കേണ്ടതെന്ന് അദ്ദേഹം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടു.

ദേശീയപാത 17ന് എറണാകുളം ഇടപ്പള്ളി മുതല്‍ കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി വരെയും ദേശീയപാത 47ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. 45 മീറ്ററില്‍ പാത വികസിപ്പിക്കാന്‍ 1329 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ദേശീയപാത 17ല്‍ 977 ഹെക്ടറും 47ല്‍ 352 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്.

Print Friendly, PDF & Email

Related News

Leave a Comment