തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ സാമ്പത്തിക നിലയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഞ്ചു വര്‍ഷത്തെ സാമ്പത്തിക നടപടികളെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ടാകും തയാറാക്കുക.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ച വിശദ വിവരങ്ങളാണ് ധവളപത്രത്തില്‍ തയാറാക്കുക. കഴിഞ്ഞ അഞ്ചുവര്‍ഷം എടുത്ത കടം, അത് എന്തിനു വേണ്ടി ചെലവിട്ടു, വരുമാനം, ലക്ഷ്യമിട്ട വരുമാന വര്‍ധന, ഉണ്ടായ കുറവ്, സര്‍ക്കാറിന്‍െറ ചെലവില്‍ വന്ന വര്‍ധന, മൂലധനച്ചെലവിന്െറ സ്ഥിതി, സര്‍ക്കാറിന്‍െറ ആകെ സാമ്പത്തിക ബാധ്യത, ഉടന്‍ കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത, റവന്യൂ കമ്മിയുടെയും ധനകമ്മിയുടെയും സ്ഥിതി, പദ്ധതി വിനിയോഗം എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കും.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് പൊതുകടവും കടത്തിന് നല്‍കേണ്ട പലിശ ബാധ്യതയും കുത്തനെ വര്‍ധിച്ചു. എല്ലാ മാസവും 1000 കോടി വരെ കടമെടുത്താണ് കഴിഞ്ഞ സര്‍ക്കാര്‍ ശമ്പള-പെന്ഷന് വിതരണം നടത്തിയിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷവും മാര്‍ച്ചിലെ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബാര്‍ പൂട്ടല്‍ അടക്കം നടപടികളും വരുമാനം കുറയാന്‍ കാരണമായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply