Flash News

ജിഷ കൊലക്കേസ്; പ്രതിയെ അറസ്റ്റു ചെയ്തു

June 16, 2016

jisha-rape-murder-protest-kozhikode-pti.jpg.image.975.568പെരുമ്പാവൂര്‍: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊലക്കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അസം സവദേശിയായ അമിയൂര്‍ ഇസ്ലാമാണ് പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊല്ലപ്പെട്ട ജിഷയുടെ ആണ്‍സുഹൃത്താണ് ഇയാളെന്നും തൃശൂര്‍-പാലക്കാടു ജില്ലകളുടെ അതിര്‍ത്തിയില്‍നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന. ഇയാളെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ജിഷയുമായി ഇയാള്‍ ഫോണില്‍ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ ഒന്നില്‍കൂടുതല്‍ പേര്‍ പ്രതിയായേക്കുമെന്നാണു സൂചന. പിടിയിലായ വ്യക്തിയുടെ ഡി.എന്‍.എ. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനഫലം വരുന്നതോടെ ഒന്നര മാസം നീണ്ട കേസ് ഫയല്‍ അവസാനിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് പോലീസും.

രണ്ട് ദിവസം മുന്‍പ് തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതെന്നാണ് സൂചന. ഇയാളുടെ നാല് സുഹൃത്തുക്കളേയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതി കുറ്റം നടത്തിയത് ഒറ്റയ്ക്കല്ല എന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസിന് ലഭിച്ച സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങളില്‍ ജിഷയോടൊപ്പം നടന്ന് പോകുന്നയാള്‍ക്ക് അസം സ്വദേശിയുമായി സാമ്യമുണ്ടെന്നാണ് സൂചന.

പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ ഏപ്രില്‍ 28നാണു ജിഷയെ പെരുമ്പാവൂരിലെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.

ജിഷയുടെ വീടിന്‍റെ പരിസരത്ത് നിന്നും ലഭിച്ച കറുത്ത ചെരുപ്പ് പിടിയിലായിരിക്കുന്ന അസം സ്വദേശിക്ക് പാകമാകുന്നതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്ട്ട്. മാത്രമല്ല പൊലീസ് കസ്റ്റഡിയിലുള്ള വ്യക്തി തന്നെയാണ് ചെരുപ്പ് വാങ്ങിയതെന്ന് കുറുപ്പംപടിയിലെ കടയുടമ മൊഴി നല്‍കിയിട്ടുണ്ട്. കടക്കാരന്‍റെ മൊഴി പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായക ഘടകമായിരിക്കുകയാണ്. അദ്ദേഹം നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയതിനെ തുടര്‍ന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍ ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്. ഇതില്‍ സിമെന്റ് പറ്റിപ്പിടിച്ചിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങളും കണ്ടെത്തിയിരുന്നു. കൊലയാളിയിലേക്കുള്ള പോലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിക്കുകയായിരുന്നു. ചെരിപ്പുകള്‍ കൊലയാളിയുടേതാണെന്ന് ഉറപ്പിച്ച് പോലീസ് ആ വഴിക്കുള്ള അന്വേഷണത്തിലേക്ക് കടക്കുകയായിരുന്നു.

ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചെരുപ്പില്‍ സിമെന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണ് പോലീസ് കണ്ടത്. ഇതിനിടെയാണ് ചെരുപ്പു വില്‍പ്പന നടത്തിയ ആള്‍ നിര്‍ണായകമൊഴി നല്‍കിയത്.

ജിഷയുടെ വീടിന്‍റെ സമീപത്ത് നിന്നും കണ്ടെത്തിയ ചെരുപ്പില്‍ ജിഷയുടെ രക്ത കോശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കൊലയാളിയിലേക്കുള്ള അന്വേഷണം പൊലീസ് ചെരുപ്പിന്‍റെ ഉടമയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. അതേസമയം ജിഷയെ കൊലപ്പെടുത്തുന്നതിനുള്ള കാരണം പൊലീസിന് വ്യക്തമായിട്ടില്ല. അസം സ്വദേശിക്ക് ജിഷയുമായുള്ള ബന്ധത്തെ കുറിച്ചും പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top