ന്യൂയോര്‍ക്ക്: ഫോമാ ഇലക്ഷന്റെ സ്ഥാനാര്‍ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ദേശീയ എക്സിക്യൂട്ടിവിലേക്കും നാഷനല്‍ കമ്മിറ്റിയിലേക്കുംകടുത്ത മത്സരം. മറ്റു സ്ഥാനങ്ങളില്‍ ചിലര്‍ക്ക് എതിരില്ല. ഭരണഘടന പ്രകാരം ഇലക്ഷ്നു 20 ദിവസം മുന്‍പ് സ്ഥാനാര്‍ഥി ലിസ്റ്റ് പ്രസിദ്ധീകരിക്കണം.ജൂണ്‍ 25 വരെ പിന്മാറാം.
ദേശീയ എക്സിക്യൂട്ടിവ്
പ്രസിഡന്റ്: ബെന്നി വാച്ചാച്ചിറ; കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി കളത്തില്‍)
വൈസ് പ്രസിഡന്റ്: ലാലി കളപ്പുരക്കല്‍; റേച്ചല്‍ പൗലോസ് (റെനി പൗലോസ്); സണ്ണി ഏബ്രഹാം
സെക്രട്ടറി: ജിബി തോമസ്; ജോസ് എബ്രഹാം
ജോ. സെക്രട്ടറി: കുര്യന് ടി. ഉമ്മന്‍ (ബിജു); തോമസ് ജോസ്; വിനോദ് കൊണ്ടൂര്‍
ട്രഷറര്‍: ബിജു തോമസ് (പന്തളം); ജോസി കുരിശുങ്കല്‍
ജോ. ട്രഷറര്‍: അലക്സ് അലക്സാണ്ടര്‍; ചാക്കോ തോമസ് (ജോമോന് കുളപ്പുരക്കല്‍); ഷിനു ജോസഫ്
പതിനൊന്നു റീജിയനല്‍ വൈസ് പ്രസിഡന്റ്മാരില് ഏഴു പേര്‍ക്ക് എതിരില്ല. റീജിയന്-1: ജോള്സന് വര്‍ഗീസ്; റീജിയന്-3 വര്‍ഗീസ് കെ. ജോസഫ്; റീജിയന്-4: സാബു സ്കറിയാ; റീജിയന് 5: തോമസ് കുര്യന്; റീജിയന് 7: പോള്‍ കെ. ജോണ്‍; റീജിയന് 9: റോജന്‍ തോമസ്; റീജിയന് 11 കാനഡ: തോമസ് കെ. തോമസ്
മത്സരമുള്ളവ: റീജിയന് 2: പ്രദീപ് നായര്‍; തോമസ് മാത്യു; റീജിയന് 6: ബിനു പോള്‍ മാമ്പിള്ളി; റെജി സക്കറിയാസ് ചെറിയാന്; റീജിയന് 8: ബിജി ഫിലിപ്പ്; ജോണ്സണ് ഒ. കണ്ണൂക്കാടന്‍; റീജിയന് 10: ഹരി കെ. നമ്പൂതിരി; സാം ജോണ്‍
വനിതാ പ്രതിനിധികള്‍ മൂന്നു വേണ്ടിടത്ത് നാലു സ്ഥാനാര്‍ഥികളുണ്ട്: ബീന വള്ളിക്കളം; ജെയ്മോള്‍ തോമസ്; രേഖ നായര്‍; രേഖ ഫിലിപ്പ്.
അഡ്വൈസ ബോര്‍ഡ് സെക്രട്ടറിയായി ബാബു തോമസ് എതിരില്ലാതെ ജയിച്ചു. മറ്റു 4 സ്ഥാനങ്ങളിലേക്കും മത്സരമുണ്ട്: ചെയ്രമാന്‍: ബേബി ഊരാളില്‍; സക്കറിയാ കാരുവേലി
വൈസ് ചെയര്മാന്: ബിജി സി. മാണി; ദയ കാമ്പിയില്‍; വിന്‍സന്റ് ബോസ് മാത്യു
ജോ. സെക്രട്ടറി: ബബ്ലു ചാക്കോ; ലൂക്കോസ് പൈനുങ്കല്‍.
നാഷനല്‍ കമ്മിറ്റിയിലേക്ക് 15 പേര് വേണ്ടിടത്ത് 22 സ്ഥാനാര്‍ഥികളുണ്ട്. ഒരു സ്ഥാനാര്‍ഥി മാത്രമുള്ള റീജിയന് -9-ല്ജയിന് മാത്യുസ് വിജയിച്ചു. ഒരു റീജിയനില്‍ നിന്നു രണ്ടു പേരെ മാത്രമേ തെരെഞ്ഞെടുക്കാനാകൂ. റീജിയന് രണ്ടിലും മൂന്നിലും 4 പേര് വീതവും റീജിയന് ആറില്‍ മൂന്നു പേരും സ്ഥാനാര്‍ഥികളായുണ്ട്
റീജിയന് 2: അഞ്ചേരില്‍ വര്‍ഗീസ്; ജേക്കബ് കോശി; മാത്യു പി. തോമസ്; സണ്ണി നൈനാന് (സണ്ണി കല്ലൂപ്പാറ)
റീജിയന് 3: ബിനോയ് തോമസ്; ഷാജി മാത്യു; തോമസ് ടി. ഉമ്മന്‍; തോമസ് സാമുവല്‍ (കുഞ്ഞു മാലിയില്‍)
റീജിയന് 4: സിറിയക്ക് കുര്യന്; സക്കറിയാ കുര്യന്
റീജിയന് 5: മാത്യു വര്‍ഗീസ്; രാജ് കുറുപ്പ്
റീജിയന് 6: ജോസ്മാന്‍ തത്തംകുളം; ഷീല ജോസ്; ഷിബു ജോസഫ്
റീജിയന് 7: ജോസഫ് ഔസോ; സാജു ജോസഫ്
രീജിയന്‍ 8: ജോണിക്കുട്ടി പിള്ളവീട്ടില്‍; പീറ്റര്‍ മാത്യു (പീറ്റര്‍ കുളങ്ങര)
റീജിയന് 9: ജയിന് മാത്യുസ്;
റീജിയന് 10: ജെയ്സന് വേണാട്ട്; തോമസ് മാത്യു.
തിരഞ്ഞെടുപ്പ് സുഗമമായും നിഷ്പക്ഷമായും കൃത്യതയോടും നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറി, കമ്മീഷണര്‍മാരായ സി.കെ ജോര്‍ജ്, ഗ്രേസി ജെയിംസ് എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.
ജൂലൈ 8ാം തീയതി വെള്ളിയാഴ്ച്ച പൊതുയോഗം കഴിഞ്ഞാലുടനെയാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുത്. 342 വോട്ടര്മാരുണ്ട.് ഫോമയുടെ ബൈലോയും ദേശീയകമ്മിറ്റിയുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ തികച്ചും സുതാര്യമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍.
പോളിംഗ് കഴിഞ്ഞാലുടന്‍ കൗണ്ടിംഗ് ആരംഭിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ഇതില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply