Flash News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ് കൂടുതല്‍ പേരിലെത്തണം: ഗവര്‍ണര്‍

June 17, 2016

sreekumar with governorതിരുവനന്തപുരം:കേരളത്തിലെ പഠിക്കാന്‍ മിഠുക്കരായവര്‍ക്കായി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പ മാതൃകപരമാണെന്ന് ഗവര്‍ണര്‍ പി സദാശിവം. കെ എച്ച്എന്‍എ സ്‌ക്കേളര്‍ഷിപ്പ് കൂടുതല്‍ പേരിലെത്തണം. അര്‍ഹരായ എല്ലാവര്‍ക്കും സഹായം കിട്ടുന്ന തരത്തില്‍ വളരണം. തിരുവന്തപുരത്ത് അടുത്തമാസം നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണചടങ്ങിലേക്ക് ക്ഷണിക്കാന്‍ ചെന്ന കെ എച്ച്എന്‍എ പ്രതിനിധികളോട് ഗവര്‍ണര്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് തുക, തെരഞ്ഞെടെുക്കുന്ന രീതി എന്നിവയൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. മതത്തിനും ഭാഷയ്ക്കും സംസ്ഥാനങ്ങള്‍ക്കും ഒക്കെ ഉപരി രാജ്യമാണെന്നത് യുവതലമുറയില്‍ ദൃഢപ്പെടുത്തണമെന്നും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസുകൂടിയായ ഗവര്‍ണര്‍ സദാശിവം നിര്‍ദ്ദേശിച്ചു.

കെ എച്ച് എന്‍എ കേരള കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ സംഘടനയെക്കുറിച്ചും നടത്തിവരുന്ന സേവന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top