കാറുകള്‍ മാസ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ നിന്ന് 10 കാറുകള്‍ കണ്ടെടുത്തു

car thattippu prathikal

ഗുരുവായൂര്‍: കാറുകള്‍ മാസ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ നിന്ന് പത്ത് കാറുകള്‍ കണ്ടെടുത്തു. വാടകക്കെടുക്കുന്ന കാറുകള്‍ നിസ്സാര വിലയ്ക്ക് മറിച്ചുവില്‍ക്കുകയാണ് പതിവ്.

നമ്പഴിക്കാട് സ്വദേശി പോക്കാക്കില്ലത്ത് റഹീഷിന്‍െറ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കാറുകള്‍ തട്ടുന്ന വന്‍ ശൃംഖലയിലേക്കത്തെിയത്. മൂന്നുമാസം മുമ്പാണ് റഹീഷിന്‍െറ ഇന്നോവ കാര്‍ സുഹൃത്ത്വഴി കുഞ്ഞുമുഹമ്മദും പിടിയിലാകാനുള്ള പ്രതികളിലൊരാളായ സൈനുദ്ദീനും ചേര്‍ന്ന് രണ്ടാഴ്ചക്ക് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകക്കെടുത്തത്. മൂന്ന് മാസമായിട്ടും ലഭിക്കാതെയായപ്പോള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കേസിലെ ഒന്നാം പ്രതിയായ അഷ്റഫിന്‍െറ പക്കലാണെന്ന് വ്യക്തമായത്. റെന്‍റ് എ കാര്‍ സംവിധാനത്തില്‍ വാടകക്കെടുക്കുന്ന വാഹനങ്ങള്‍ നിസ്സാര വിലയ്ക്ക് സ്വന്തമാക്കുകയാണ് അഷ്റഫ് ചെയ്യുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പത്ത് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. ഓരോ വാഹനത്തിനും ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് അഷ്റഫ് നല്‍കിയിരുന്നത്. റെന്‍റ് എ കാര്‍ നടത്തിപ്പുകാര്‍ ആവശ്യമായ അനുമതികള്‍ കൂടാതെയാണ് കാര്‍ നല്‍കുന്നതെന്നതിനാല്‍ നഷ്ടപ്പെട്ടാലും കാര്യമായ അന്വേഷണം ഉണ്ടാകില്ളെന്നത് പ്രതികള്‍ക്ക് തട്ടിപ്പിന് സൗകര്യമൊരുക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment