നായകളുടെ അക്രമണം; യുവതി ഹൂസ്റ്റണില്‍ കൊല്ലപ്പെട്ടു

Erinമേനര്‍ (ഹൂസ്റ്റണ്‍): ബിസിനസ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വീട്ടിലെത്തിയ എറിന്‍ മക്‌സിസ്‌ക്കി (36) നായകളുടെ അക്രമണത്തെ തുടര്‍ന്ന് മരിച്ചതായി ട്രാവിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ജൂണ്‍ 16 ബുധനാഴ്ച രാത്രി ഫെയ്‌ സ്ട്രീറ്റില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിന് കാണാന്‍ കഴിഞ്ഞത് ശരീരമാസകലം പരിക്കുകളോടെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എറിനെയാണ്. എറിന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായി പോലീസ് സ്ഥീരീകരിച്ചു.

വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്നു അകത്തു കടന്നതും ആറ് നായകള്‍ ഒരുമിച്ച് എറിനെ ആക്രമിക്കുകയായിരുന്നു എന്ന് അനില്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സ് പറഞ്ഞു.

ഹസ്‌ക്കി-ആസ്‌ട്രേലിയന്‍ കാറ്റില്‍ ഡോഗ് സങ്കരവര്‍ഗ്ഗത്തില്‍പ്പെട്ട നായകളെക്കൂടാതെ 14 നായകളേയും അനിമല്‍ പ്രൊട്ടക്ഷന്‍ അധികാരികള്‍ ഈ വീട്ടില്‍ നിന്നും കണ്ടെത്തി. കൃത്യമായ കുത്തിവെയ്പ്പുകള്‍ ഓസ്റ്റിന്‍ അനിമല്‍ സെന്ററില്‍ നടത്തിയ രേഖകള്‍ ഉണ്ടെങ്കിലും ശരിയായ രീതിയില്‍ ഇവയെ പരിപാലിച്ചിരുന്നുവോ എന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

മൃഗങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്ന എറിന് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നതില്‍ കുടുംബാംഗങ്ങള്‍ ദുഃഖിതരാണ്.

എറിന്റെ ശരീരം ട്രാവിസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസിലേക്ക് മാറ്റി. നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. മൃഗങ്ങള്‍ എപ്പോഴാണ് പ്രകോപിതരാവുക എന്ന് മനസ്സിലാക്കുക അസാധ്യമാണ്. മൃഗങ്ങളുമായി ഇടപഴകുന്നതില്‍ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടികാണിക്കുന്നത്.

Print Friendly, PDF & Email

Leave a Comment