ന്യൂയോര്‍ക്ക്: ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്വന്ഷന് സുരേഷ് ഗോപി എം.പിയും ഒന്റ്റാരിയോ പ്രീമിയര്‍ കാത്ലീന് വെയ്നും ഉല്‍ഘടനം ചെയ്യും.
രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്, വിശിഷ്ട അതിഥി ആയിരിക്കും. ആന്റോ ആന്റണി എം.പി, മുന്‍ മന്ത്രി ബിനോയി വിശ്വം, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന് തുടങ്ങി കേരളത്തിലെ സാംസ്കാരിക ലോകത്തെ പ്രമുഖര്‍ പങ്ക്ടുക്കുന്നതാണ്.
സുരേഷ് ഗോപി എം.പി ആയ ശേഷം നടത്തുന്ന ആദ്യ വിദേശ യാത്രയാണ് ഫോക്കാന കണ്വന്ഷന് ഉല്‍ഘടനo നിര്‍വഹിക്കാന്‍ വേണ്ടി എത്തുന്നത്. കേന്ദ്ര മന്ത്രി ആകും എന്ന പ്രചരണത്തിനിടയില്‍ ആണ് അദ്ധേഹം എത്തിച്ചേരുന്നത്.
കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ ഒന്നിന് രാവിലെ പത്തുമണിക്ക് രജിസ്ട്രേഷനോടു കൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാഹ്ന ത്തിലാണ് കേരളത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിതകളുടെ സമുഖ തിരുവാതിര. ആദ്യമായിട്ടാണ് ഒരു സമുഖ തിരുവാതിര ഫൊക്കാനാ കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്നത്.
തുടര്‍ന്ന് കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം. കാനഡയിലേയും സാംസ്കാരിക- രാഷ്ട്രീയ പ്രമുഖര്‍ സംസാരിക്കും.
മലയാള സിനിമ രംഗത്തെ ഒരു താരനിര തന്നെ ഈ കണ്‍വന്‍ഷനില്‍ ഉടനിളം പങ്കെടുക്കും .
എല്ലാ അമേരിക്കന്‍ മലയാളികളെയും മലയാളി മാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്വന്ഷന് ചെയര്മാന് ടോമി കോക്കാട്ട് , ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന് ചെയര്മാന് രാജന് പടവത്തില്‍, എന്റര്‍റ്റെയ്മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ.ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, എന്നിവര്‍ അറിയിച്ചു.