ഫിലഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇതര സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9 മണി മുതല്‍(Playwicki park, Pavilion 1, 2035 W.Maple AVE, Langhone, PA, 19047) നടത്തുന്നതാണ്.
അംഗങ്ങളുടെ ഇടയിലെ കായികവും മാനസികവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തി വരാറുള്ള പിക്നിക്കിലേക്ക് കോട്ടയവും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നിവാസികളെയും, സുഹൃത്തുക്കളെയും, അഭ്യുത്കാംഷികളെയും കുടുംബസമേതം ക്ഷണിക്കുന്നതായും കൂടാതെ ഈ വര്‍ഷത്തെ പിക്നികില്‍ വിവിധയിനം പുതുമയാര്‍ന്ന പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും സഹായ സഹകരണങ്ങള്‍ നല്കി വരുന്ന വ്യക്തികളോടും വ്യാപാരസ്ഥാപനങ്ങളോടും ഉള്ള നന്ദിയും കടപ്പാടും ബെന്നി കൊട്ടാരത്തില്‍(പ്രസിഡന്റ്) അറിയിക്കുകയുണ്ടായി.
കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള കായിക വിനോദങ്ങള്‍ മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ്(കോര്‍ഡിനേറ്റേഴ്സ്) എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്നതാണ്.
ജോസഫ് മാണി, സാബു ജേക്കബ്, ഏബ്രഹാം ജോസഫ്, ജോബി ജോര്‍ജ്ജ്, കുര്യന് രാജന്, ജെയിംസ് അന്ത്രയോസ്, ജോണ്‍ പി വര്‍ക്കി, മാത്യു ജോഷ്വ, ജോഷി കുര്യാക്കോസ്, രാജു കുരുവിള, കുര്യാക്കോസ് ഏബ്രഹാം, റോണീ വര്‍ഗീസ്, സെറിന്‍ കുരുവിള, സാബു പാമ്പാടി, സാജന് വര്‍ഗീസ്, സണ്ണി കിഴക്കേമുറി, ജേക്കബ് തോമസ്, വര്‍ക്കി പൈലോ തുടങ്ങിയവരുടെ നേതൃത്വത്തിലുമുള്ള വിപുലമായ കമ്മിറ്റി പിക്നിക്കിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kottayamassociation.org