ഫിലഡല്‍ഫിയ: മാറാനാഥ വോയ്സ് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25, 26 (വെളളി, ശനി) ദിവസങ്ങളില്‍ സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.
ഫിലഡല്‍ഫിയ പെന്‍വെ സ്ട്രീറ്റിലുളള പിസിപി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് യോഗങ്ങള്‍ ആരംഭിക്കുക. യോഗത്തില്‍ പാസ്റ്റര്‍ രാജു മെത്ര, പാസ്റ്റര്‍ വിയപുരം ജോര്‍ജുകുട്ടി (ഡാലസ്) എന്നിവര്‍ വചന പ്രഘോഷണം നടത്തും. ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുളള പഠനങ്ങളാണ് രണ്ട് ദിവസങ്ങളിലും ഉണ്ടായിരിക്കുകയെന്നും കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ജോസ് കെ. ജോര്‍ജ് 267 441 6997, റവ. ബോബി മാത്യു 267 235 3756, റവ. ബിജു മാത്യു 267 243 2854
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply