Flash News

കൈക്കൂലി വാഗ്ദാനം: ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ മൊഴിയെടുത്തു

June 20, 2016

Justice_K.T._Sankaranകൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ കോഫെപോസ തടവുകാരനുവേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചത് സുഹൃത്ത് മുഖേനയെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ മൊഴി. പ്രതിയുമായി ബന്ധമുള്ളവര്‍ തന്നെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നത് പ്രചാരണം മാത്രമാണെന്നും അദ്ദേഹം വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കോഫെപോസ തടവുകാരായ പ്രതികളുടെ അപ്പീലില്‍ അനുകൂല വിധി നേടുന്നതിന് ജഡ്ജിയെ സ്വാധീനിക്കാന്‍ ഇടപെടണമെന്ന് പ്രതിയുമായി ബന്ധപ്പെട്ട ചിലര്‍ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു. 25 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. എന്നാല്‍, താന്‍ ഇതിന് വഴങ്ങുന്ന ആളല്ളെന്നറിയാവുന്ന സുഹൃത്ത് ഇടപെടാന്‍ കഴിയില്ളെന്നറിയിച്ച് ഇവരെ തിരിച്ചയച്ചു. തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയ സുഹൃത്ത്, കരുതിയിരിക്കണമെന്ന് പറഞ്ഞതായും ജസ്റ്റിസ് ശങ്കരന്‍ വിജിലന്‍സിന് മൊഴി നല്‍കി.

പ്രതിയുടെ ആളുകള്‍ തനിക്ക് നേരിട്ട് പണം വാഗ്ദാനം ചെയ്തുവെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ല. സുഹൃത്ത് വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍, തന്‍െറ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ശങ്കരന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഹൈകോടതിയിലെ ജഡ്ജിയുടെ ചേംബറില്‍ ശനിയാഴ്ചയാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍ മൊഴിയെടുത്തത്. രണ്ടാഴ്ച മുമ്പ് കേസ് പരിഗണിക്കവെയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ജസ്റ്റിസ് ശങ്കരന്‍ വെളിപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top