Flash News

അഫ്ഗാനില്‍ സ്ഫോടന പരമ്പര; രണ്ട് ഇന്ത്യക്കാരടക്കം 25 മരണം

June 20, 2016

bomb-blast-in-Afghanistanകാബൂള്‍: അഫ്ഗാനിസ്താനില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനപരമ്പരയില്‍ രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ കൊല്ലപ്പെട്ടു. ഡെറാഡൂണ്‍ സ്വദേശികള്‍ ആയ ഗണേഷ് ഥാപ്പ, ഗോവിന്ദ സിങ് എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. രണ്ട് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

താലിബാനെതിരെ അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിന്നു പിന്നാലെയായിരുന്നു തിങ്കളാഴ്ച അഫ്ഗാനിസ്ഥാനില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായത്.

തലസ്ഥാനമായ കാബൂളിലെ ജലാലാബാദില്‍ ചാവേര്‍ മിനി ബസിനു നേരെ പൊട്ടിത്തെറിച്ചാണ് 14 നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. ചാവേര്‍ കാല്‍നടയായി വന്നാണ് പൊട്ടിത്തെറിച്ചത്. ബസില്‍ ഉണ്ടായിരുന്ന കനേഡിയന്‍ എംബസി ജീവനക്കാരും മരിച്ചു. ഈ സ്ഫോടനം നടന്ന് മൂന്നു മണിക്കൂറിനുള്ളില്‍ ആയിരുന്നു രണ്ടാമത്തെ സ്ഫോടനം. ദക്ഷിണ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഈ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

വടക്കന്‍ പ്രവിശ്യയായ ബദക്ഷാനിലാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. പ്രദേശത്തെ മാര്‍ക്കറ്റില്‍ ഒരു രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 10 പേര്‍ മരിക്കുകയും എം.പി അതാഉല്ല ഫൈസാനി അടക്കം ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top