റാഗിങ്ങിനിരയായ ദലിത് വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു, പൊലീസ് കേസെടുത്തു, ചികില്‍സാചെലവ് സര്‍ക്കാര്‍ വഹിക്കും

ragging student aswathi in hospitalകോഴിക്കോട്: മലയാളി സഹപാഠികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ദലിത് പെണ്‍കുട്ടി അശ്വതിയുടെ നില ഗുരുതരമായി തുടരുന്നു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ഖമര്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനിയാണ് എടപ്പാള്‍ സ്വദേശിനിയായ അശ്വതി18). സീനിയര്‍ വിദ്യാര്‍ഥിനികള്‍ ടോയിലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചതിനത്തെുടര്‍ന്ന് അന്നനാളം വെന്തുരുകി ഉമിനീര്‍ പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അശ്വതി.

കഴുത്തില്‍ ദ്വാരമിട്ട് ദ്രവരൂപത്തിലാക്കിയ ഭക്ഷണമാണ് നല്‍കുന്നത്. ലോഷനിലടങ്ങിയ ആസിഡ് ഉള്ളില്‍ചെന്നതിനത്തെുടര്‍ന്ന് അന്നനാളത്തിന്‍െറ ഇരുഭാഗങ്ങളും പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംസാരിക്കാനും കഴിയുന്നില്ല. മൂന്നുമാസം കഴിഞ്ഞാലേ ഭക്ഷണം കഴിക്കാനാകൂ.

അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

നാല് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പീഡിപ്പിച്ചുവെന്നാണ് അശ്വതി പറയുന്നത്. കൊല്ലം, ഇടുക്കി ജില്ലകളില്‍നിന്നുള്ള നാല് മുതിര്‍ന്ന വിദ്യാര്‍ഥിനികളാണ് പീഡനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ അശ്വതിയെ റൂമിലേക്ക് വിളിപ്പിച്ച് ആദ്യം കൈപൊക്കി നിര്‍ത്തുകയും കാലുകള്‍ അകത്തിനിര്‍ത്തുകയും ചെയ്തു. പിന്നീട് ഹാളിലെ മാലിന്യത്തില്‍ മുട്ടുകുത്തി നടത്തിച്ചു. തവളച്ചാട്ടം ചാടിക്കുക, വാതിലുകളും ജനലുകളും തുറന്നുപിടിച്ച് നില്‍ക്കുക എന്നിവയും ചെയ്യിപ്പിച്ചു. കറുത്തവളെന്ന് വിളിച്ച് മാനസിക പീഡനം നടത്തി. രണ്ട് വിദ്യാര്‍ഥിനികള്‍ ടോയ്ലറ്റ് ക്ളീനാക്കാനുപയോഗിക്കുന്ന ദ്രാവകം അശ്വതിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു.

അഞ്ചുമാസം മുമ്പാണ് അശ്വതി നഴ്സിങ് പഠനത്തിനായി ചേര്‍ന്നത്. ക്ളാസ് ആരംഭിച്ചതുമുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങും തുടങ്ങി. പലതവണ ‘വിഷിങ്’ ചെയ്യിക്കുന്നതായിരുന്നു ആദ്യഘട്ടത്തിലെ റാഗിങ്. ‘വിഷ്’ ചെയ്തില്ലെങ്കില്‍ ചായ കുടിക്കാന്‍ പോലും സമ്മതിക്കാതെ അവരുടെ മുറിയില്‍ മണിക്കൂറുകളോളം നിര്‍ത്തും. പഠിക്കാനുള്ള വിഷയങ്ങള്‍ മണിക്കൂറുകളോളം സംഘത്തെ വായിപ്പിച്ച് കേള്‍പ്പിക്കണം. രാത്രി ആറ് മുതല്‍ എട്ട് വരെയാണ് ഹോസ്റ്റലില്‍ ഫോണ്‍ ഉപയോഗിക്കാനുള്ള സമയം. ഈ സമയത്തെല്ലാം റാഗിങ്ങിന് വിധേയമാക്കുന്നതിനാല്‍ അശ്വതിക്ക് വീട്ടിലേക്ക് വിവരമറിയിക്കാനും കഴിഞ്ഞില്ല.

മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് അശ്വതി നഴ്സിങ്ങിന് ചേര്‍ന്നത്. അമ്മ കൂലിവേല ചെയ്താണ് മകളെ വളര്‍ത്തുന്നത്. ആദ്യവര്‍ഷത്തേക്ക് 75,000 രൂപ ബാങ്ക്വായ്പ എടുത്താണ് മകളെ പഠിപ്പിക്കാനയച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment