Flash News

എന്‍െറ മെയില്‍ ഹാക്ക് ചെയ്തു, അപമാനം ഇനി സഹിക്കാന്‍ വയ്യ- അഞ്ജു ബോബി ജോര്‍ജ്

June 22, 2016

anju-jayaതിരുവനന്തപുരം: ഇടതുസര്‍ക്കാറിന്‍െറ അനിഷ്ടത്തിന് പാത്രമായ അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. അഞ്ജുവിന്‍െറ സഹോദരന്‍ അജിത്ത് മാര്‍ക്കോസും രാജിവെച്ചു. ഭരണസമിതിയിലെ 13 അംഗങ്ങളും രാജിവച്ചിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ പരിശോധിക്കുന്നതിന് എത്തിക്സ് കമീഷന് ഈ ഭരണസമിതി രൂപം നല്‍കിയിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് അഞ്ജു പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറി. ഇത്ര നാളായിട്ടും ഇതിന്‍െറ ഒരു പ്രയോജനവും സ്പോര്‍ട്സ് കൗണ്‍സിലിനു കിട്ടിയിട്ടില്ല. ഈ പ്രശ്നങ്ങള്‍ അഞ്ജുവിന്‍േറതല്ല, ജനങ്ങളുടേതാണ്. മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണം. അജിത്ത് മാര്‍ക്കോസിന്‍െറ നിയമനത്തില്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അപമാനം സഹിച്ച് തുടരാനാകില്ല. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ധാര്‍മികതയുടെ പേരിലാണ് അതിനു തയാറായത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കായികരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, സ്ഥാനം ഏറ്റെടുത്തതോടെ കൗണ്‍സിലിലെ പല കാര്യങ്ങളിലും സംശയം തോന്നി. ഫയലുകളിലും ക്രമക്കേടുകള്‍ കണ്ടു. ഇതിനു ശേഷമാണു പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

തന്‍െറ മെയില്‍ ഹാക്ക് ചെയ്തു. കഴിഞ്ഞ ആറുമാസത്തെ ഭരണത്തില്‍ അഴിമതി ആരോപിക്കുന്ന സര്‍ക്കാര്‍ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും അഞ്ജു പറഞ്ഞു.

അഞ്ച് മെഡല്‍ കിട്ടിയ കോച്ച് എന്ന സ്പെഷല്‍ പരിഗണനയിലാണ് അജിത്ത് മാര്‍ക്കോസിന്‍െ നിയമനം പരിഗണനക്കു വന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റല്ല, സര്‍ക്കാറാണ് നിയമനങ്ങള്‍ നടത്തുന്നത്. അജിത്തിന് എല്ലാ യോഗ്യതയും ഉണ്ട്.

ഞങ്ങളുടെ കുടുംബത്തിന് ഇതു പുതുമയല്ല. താന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയപ്പോള്‍ കോച്ചും ഭര്‍ത്താവുമായ ബോബി ജോര്‍ജിന് ജോലി നല്‍കിയതിനെ പറ്റി വിവാദം ഉണ്ടായിരുന്നു. അന്ന് അദ്ദേഹവും കേരളത്തിലെ ജോലി രാജിവെച്ചിരുന്നു.

കായികരംഗത്തെ എല്ലാവര്‍ക്കും കൊല്ലാം, പക്ഷേ കായികതാരങ്ങളെ തോല്‍പ്പിക്കാനാവില്ല.

അതിനിടെ, അഞ്ജു ബോബി ജോര്‍ജിന്‍െറ രാജിയെച്ചൊല്ലി സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയില്‍ കടുത്ത ഭിന്നതയുണ്ട്. കഴിഞ്ഞദിവസം ഭരണസമിതി യോഗം ആരംഭിച്ച ഉടനെ അഞ്ജു രാജിക്കാര്യം പറഞ്ഞു. രാജിയെ ടോം ജോസ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തു. അഡ്‌മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മേയ് 31ന് എടുത്ത തീരുമാനങ്ങളില്‍ അഴിമതിയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് 15ദിവസത്തിനകം അവ റദ്ദുചെയ്യാനുള്ള അധികാരമുണ്ടെന്നും അത്തരം നടപടി ഉണ്ടാകാത്ത സ്ഥിതിക്ക് പ്രസിഡന്‍റ് തുടരണമെന്നും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനുജോര്‍ജും വൈസ് പ്രസിഡന്‍റും അഭ്യര്‍ഥിച്ചു. അങ്ങനെയെങ്കില്‍ അഞ്ജു മാത്രം രാജിവെച്ചാല്‍ മതിയെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ രാജിവെക്കുന്നെങ്കില്‍ എല്ലാവരും ഒരുമിച്ച് രാജിവെക്കണമെന്ന് പ്രശ്നത്തില്‍ ഇടപെട്ട രമേശ് ചെന്നിത്തല അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top