അമേരിക്കയിലെ തോക്ക് നിയന്ത്രണ ബില്‍ തോക്ക് ലോബികള്‍ അട്ടിമറിച്ചു

GunControl-e1466527228766വാഷിംഗ്ടണ്‍ : അമേരിക്കയില്‍ തോക്ക് ഉപയോഗത്തിനും വില്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. തോക്ക് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നാല് നിര്‍ദേശങ്ങള്‍ സെനറ്റില്‍ വോട്ടിനിട്ട് തള്ളി. രാജ്യത്തെ നടുക്കിയ ഒര്‍ലാന്‍ഡോ വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിലാണ് തോക്കുപയോഗത്തിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ തോക്ക് വാങ്ങുന്നത് തടയാനുള്ള നീക്കം ഇതോടെ ഫലം കണ്ടില്ല.

2015ലെ സാന്‍ ബെര്‍നാര്‍ദിനോ വെടിവയ്പ്പ്, റോസ്ബര്‍ഗ് വെടിവയ്പ്പ്, ദിവസങ്ങള്‍ക്ക് മുന്‍പ് 49 പേരുടെ ജീവനെടുത്ത ഒര്‍ലാന്‍ഡോ വെടിവയ്പ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് തോക്ക് ഉപയോഗത്തിനും വില്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതോടെ മാനസിക പ്രശ്നങ്ങളുള്ളവരോ കൊടുംകുറ്റവാളികളോ അല്ലാത്തവര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം തടസങ്ങളില്ലാതെ തുടരും. 54 റിപ്പബ്ലിക്കന്‍മാരും 45ഡെമോക്രാറ്റുകളും ഒരു സ്വതന്ത്രനുമുള്ള സെനറ്റില്‍ പുതിയ നിര്‍ദേശങ്ങള്‍ പാസാകാന്‍ 60 വോട്ട് വേണ്ടിയിരുന്നു. രണ്ട് നിര്‍ദേശങ്ങള്‍ വീതമാണ് ഇരുപാര്‍ട്ടികളും കൊണ്ടുവന്നത്.
തോക്ക് ലോബിയാണ് സെനറ്റര്‍മാരുടെ നീക്കത്തിന് പിന്നിലെന്നാണ് മാധ്യമങ്ങളുടെ ആരോപണം.

Print Friendly, PDF & Email

Leave a Comment