അശ്വതിക്ക് എല്ലാ നിയമസഹായവും നല്‍കും- ജനാധിപത്യ മഹിള അസോസിയേഷന്‍

ragging student aswathi in hospitalകോഴിക്കോട്: അശ്വതിയുടെ കേസ് നടത്താനാവശ്യമായ എല്ലാ നിയമസഹായവും ജനാധിപത്യ മഹിള അസോസിയേഷന്‍െറ ലീഗല്‍ സെല്‍ നല്‍കുമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവി പറഞ്ഞു. സംഭവം നടന്നയുടന്‍ ആശുപത്രിയിലേക്കത്തെിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയവേ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനായി കര്‍ണാടകയിലെ തങ്ങളുടെ സംഘടന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷന്‍െറ മലപ്പുറം ജില്ലാ ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.കെ.പി. സുമതിക്കായിരിക്കും ചുമതലയെന്നും സതീദേവി അറിയിച്ചു.

അശ്വതിയെ റാഗിങ്ങിന്‍െറ പേരില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അപലപനീയമാണെന്നും സീനിയര്‍ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാനേജ്മെന്‍റ് നടപടി മനുഷ്യാവകാശ ലംഘനമാണെന്നും പെണ്‍കുട്ടിയെ സന്ദര്‍ശിച്ച നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ) പ്രതിനിധികള്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിമിനല്‍ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും സ്ഥാപനമേധാവികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

അശ്വതിക്ക് കേരളത്തിലെ കോളജില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കണം- കെ. സോമപ്രസാദ് എം.പി

കോഴിക്കോട്: കോളജുകളില്‍ റാഗിങ് തടയാന്‍ കേന്ദ്രതലത്തില്‍ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്നും രാജ്യസഭാംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്‍റുമായ കെ. സോമപ്രസാദ് പറഞ്ഞു. സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പേരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സ്ഥാപനത്തിന്‍െറ നിലപാട് ഇക്കാര്യത്തില്‍ പ്രതിഷേധാര്‍ഹമാണ്.

അശ്വതിക്ക് കേരളത്തിലെ ഏതെങ്കിലും ഗവണ്‍മെന്‍റ് കോളജില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കണം. കൂടാതെ ആദ്യവര്‍ഷം കോളജില്‍ അടച്ച ഫീസ് തിരിച്ചുകിട്ടുന്നതിനും ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതിനും നടപടിയെടുക്കേണ്ടതുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്‍റിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment