Flash News

ക്ളിനിക്കുകളില്‍ മിന്നല്‍ പരിശോധന; പശ്ചിമബംഗാള്‍ സ്വദേശികളായ വ്യാജ ഡോക്ടര്‍മാരും സഹായികളും പിടിയില്‍

June 23, 2016

Doctor-150x150മലപ്പുറം: ആരോഗ്യവകുപ്പിന്‍െറ മിന്നല്‍ പരിശോധനയില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് വ്യാജ ഡോക്ടര്‍മാരും സഹായികളും പിടിയിലായി. നിലമ്പൂര്‍ അരുവാക്കോട് റോഡിലെ രാജീവ് ക്ളിനിക്കിലെ എം.എം. ബിശ്വാസ്, നിലമ്പൂര്‍ മിനി ബൈപാസ് റോഡിനോട് ചേര്‍ന്ന് കല്ളേമ്പാടത്തെ മാതാ ക്ളിനിക്കിലെ അനൂപ് ബിശ്വാസ് എന്നിവരാണ് പിടിയിലായത്. പശ്ചിമബംഗാള്‍ ബരാനെറിയ വില്ളേജിലെ പ്രദീപ് റോയി (42), സഹായി ബംഗാള്‍ ശ്യാംഗനറിലെ അജിതമന്ന (24) എന്നിവരും പിടിയിലായിട്ടുണ്ട്.

മൂലക്കുരു, അര്‍ശസ്, ലൈംഗികരോഗങ്ങള്‍ എന്നിവക്കാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്. എം.എം. ബിശ്വാസ് നിലമ്പൂരിന് പുറമെ മഞ്ചേരിയിലും വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ആയുര്‍വേദ ചികിത്സ നടത്തിയിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമുവിന്‍െറ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ രാജീവ് ക്ളിനിക്കിലത്തെിയപ്പോള്‍ ഇയാള്‍ സ്ഥലത്തിലായിരുന്നു. ഭാര്യയുടെ സഹായത്തോടെ ഓഫിസ് പരിശോധിച്ചപ്പോഴാണ് ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചുമാണ് ചികിത്സ നടത്തുന്നതെന്ന് കണ്ടത്തെിയത്.

മാനന്തവാടിയില്‍നിന്ന് മൂന്നുവര്‍ഷം മുമ്പ് നിലമ്പൂരിലത്തെിയ കൊല്‍ക്കത്ത സ്വദേശിയായ അനൂപ് ബിശ്വാസ് വീട് വാടകക്കെടുത്ത് ആയുര്‍വേദ ചികിത്സ നടത്തിവരികയായിരുന്നു. നിലമ്പൂരിലെ വിലാസത്തിലാണ് ഡ്രൈവിങ് ലൈസന്‍സ്. മാനന്തവാടി വിലാസത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ്. ചോദ്യം ചെയ്യലില്‍ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ളാസാണെന്ന് തെളിഞ്ഞു. സംസ്ഥാന യുനാനി പാരമ്പര്യ വൈദ്യ അസോ. എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റുപയോഗിച്ചായിരുന്നു ചികിത്സ. മൂലക്കുരു ചികിത്സക്ക് 7000 രൂപ മുതല്‍ 25,000 രൂപ വരെ ഈടാക്കുന്നതായി കണ്ടത്തെി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top